കണ്ണൂർ: ഏപ്രിൽ രണ്ടിന് ജില്ലയിൽ പ്ലാസ്റ്റിക് സഞ്ചി, ഡിസ്പോസബ്ൾ സാധനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയെങ്കിലും വിൽപന തുടരുന്നതായി കെണ്ടത്തിയ പശ്ചാത്തലത്തിൽ കടകളിൽ മിന്നൽ പരിശോധന നടത്താൻ കലക്ടറുടെ ചേംബറിൽ ചേർന്ന നഗരസഭാ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ,- നല്ല മണ്ണ് നല്ല നാട് പദ്ധതി നടപ്പാക്കി ഒരു മാസം പൂർത്തിയായ പശ്ചാത്തലത്തിൽ ലഭ്യമായ റിപ്പോർട്ടുകളനുസരിച്ച് ചില മേഖലകളിൽ പ്ലാസ്റ്റിക് സഞ്ചി വിതരണം തുടരുന്നതായി ബോധ്യപ്പെട്ടതായി കലക്ടർ മിർ മുഹമ്മദലി അറിയിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും പ്രമേയം പാസാക്കി നടപ്പാക്കിയ തീരുമാനം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളാനും ഹരിതകേരള ജില്ല മിഷൻ അവലോകന യോഗത്തിൽ കലക്ടർ നിർദേശം നൽകി. പ്ലാസ്റ്റിക് സഞ്ചി വിതരണം ചെയ്യാൻ ജൂലൈ വരെ ഒരു മുനിസിപ്പാലിറ്റി വ്യാപാരികൾക്ക് നൽകിയ ഇളവ് റദ്ദാക്കാൻ യോഗം നിർദേശിച്ചു. വ്യാപാരികൾക്ക് അഞ്ച് മാസത്തോളം സമയം അനുവദിച്ച പശ്ചാത്തലത്തിൽ ഇനിയും ഇളവ് നൽകാനാവില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. നിരോധനം നടപ്പാക്കാത്തവർക്കുള്ള അന്ത്യശാസനമെന്നോണം മുനിസിപ്പൽ ചെയർപേഴ്സെൻറ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം ഓരോ മുനിസിപ്പാലിറ്റിയിലും ഒരാഴ്ചക്കകം കടകളിൽ പരിശോധന നടത്തും. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ നിരോധനവുമായി ബന്ധപ്പെട്ട് ഇതിനകം സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. കണ്ണൂർ കോർപറേഷൻ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയതായി മേയർ ഇ.പി. ലത പറഞ്ഞു. ഒരു മാസത്തിനിടെ 1.92 ടൺ പ്ലാസ്റ്റിക് സഞ്ചികളാണ് കോർപറേഷൻ പ്രദേശത്തെ കടകളിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 25,000ത്തിലേറെ രൂപ പിഴ ഇൗടാക്കി. മുനിസിപ്പാലിറ്റികളിൽ തളിപ്പറമ്പ് -17 കി.ഗ്രാം, ഇരിട്ടി- 74 കി.ഗ്രാം, പയ്യന്നൂർ 325 കി.ഗ്രാം, മട്ടന്നൂർ 190 കി.ഗ്രാം, ശ്രീകണ്ഠപുരം 60 കി.ഗ്രാം, കൂത്തുപറമ്പ് 14 കി.ഗ്രാം വീതമാണ് നിരോധിത കാരിബാഗുകൾ പിടികൂടിയത്. ഒരിക്കൽ പിടികൂടിയ സ്ഥാപനം വീണ്ടും ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കുന്നതിന് നോട്ടീസ് നൽകണമെന്ന് ജില്ല കലക്ടർ പറഞ്ഞു. നിരോധനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി രൂപവത്കരിച്ച ജില്ലതല പരിശോധന ടീം ചൊവ്വാഴ്ച മുതൽ പ്രവർത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.