കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദാനന്തരബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചു. ഇന്നലെ നടന്ന എം.എസ്സി മാത്തമാറ്റിക്സ് നാലാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് ആവർത്തനം. കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പറാണ് അതേപടി വിദ്യാർഥികൾക്ക് ലഭിച്ചത്. ചോദ്യത്തിെൻറ രീതിയും തീയതിയുംവരെ മാറ്റമില്ലാതെയാണ് വിദ്യാർഥികളുടെ കൈകളിലെത്തിയത്. പരിശീലനത്തിെൻറ ഭാഗമായി തൊട്ടുമുമ്പ് നടന്ന പരീക്ഷയെന്നനിലയിൽ ഇൗ ചോദ്യക്കടലാസ് മിക്ക വിദ്യാർഥികളും മനഃപാഠമാക്കിയിരുന്നു. ഇന്നലെ ലഭിച്ച ചോദ്യപ്പേപ്പറിൽ പരിചിതമായ ചോദ്യങ്ങളുടെ നിര കണ്ടപ്പോഴാണ് പഴയ ചോദ്യപ്പേപ്പറാണെന്ന് വിദ്യാർഥികൾക്ക് മനസ്സിലായത്. ഇതോടെ അമ്പരന്ന വിദ്യാർഥികൾ ഇൻവിജിലേറ്റർമാരെ വിവരമറിയിച്ചു. എന്നാൽ, ചോദ്യപ്പേപ്പറുകൾ മാറിയതുസംബന്ധിച്ച് തങ്ങൾക്ക് നടപടിയെടുക്കാനാവില്ലെന്ന് അറിയിച്ച ഇൻവിജിലേറ്റർമാർ പരീക്ഷ എഴുതാൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥികൾ പരീക്ഷ പൂർണമായി എഴുതി. ചോദ്യക്കടലാസ് ആവർത്തിച്ചത് സർവകലാശാലയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പരീക്ഷാ കൺട്രോളർ ‘മാധ്യമ’ത്തോടു പറഞ്ഞു. ചോദ്യക്കടലാസ് മാറുകയോ ആവർത്തിക്കുകയോ ചെയ്ത സംഭവത്തിൽ സർവകലാശാലക്ക് നേരിട്ട് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യമായ രീതിയിലാണ് ചോദ്യപ്പേപ്പറുകൾ തയാറാക്കുക. പരീക്ഷ സെൻററിൽ എത്തി പാക്കറ്റ് പൊട്ടിക്കുേമ്പാൾ മാത്രമാണ് ചോദ്യപ്പേപ്പർ അധികൃതർ കാണുന്നത്. ചോദ്യങ്ങൾ തയാറാക്കുന്നതും പ്രിൻറ് ചെയ്യുന്നതുമെല്ലാം മറ്റ് സർവകലാശാലയിലാണ്. ആവശ്യമായ ചോദ്യപ്പേപ്പറുകളുടെ രണ്ട് പാക്കറ്റുകളാണ് എത്തിക്കാൻ ആവശ്യപ്പെടുന്നത്. സാേങ്കതിക കാരണങ്ങളാലോ മേറ്റാ എന്തെങ്കിലും സംഭവിച്ചാൽ മറ്റേ പാക്കറ്റിലെ ചോദ്യപ്പേപ്പർ ഉപയോഗിക്കുന്നതിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.