മഞ്ചേശ്വരം: പെര്‍മുദെ മണ്ടേക്കാപ്പില്‍ കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. പ്രതിയെന്നുസംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ച രേണ്ടാടെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മല്യയെ (52) കാറിലെത്തിയ നാലംഗസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടുമാസം മുമ്പ് ചേവാര്‍ മണ്ടേക്കാപ്പിലെ ക്ഷേത്രത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോൾ ബാറടുക്ക, കന്യപ്പാടി, മുണ്ട്യത്തടുക്ക, പുത്തിഗെ ഭാഗങ്ങളിലെ അഞ്ചു ക്ഷേത്രങ്ങളിലെ ഭണ്ഡാരംപൊളിച്ച് പണം കവര്‍ന്ന കേസിലെ പ്രതികളാണ് സംഘമെന്ന് തെളിഞ്ഞിരുന്നു. തങ്ങളെ പിടികൂടാൻ ഇടയാക്കിയത് രാമകൃഷ്ണ ആണെന്ന സംശയമാണ് പ്രതികളെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. ഒമ്പതു വെട്ടാണ് രാമകൃഷ്ണയുടെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിനേറ്റ ആഴത്തിലുള്ള രണ്ടു വെട്ടാണ് മരണകാരണം. കഴുത്ത് മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ഇതില്‍ ആദ്യ വെട്ടില്‍തന്നെ മരണം സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. ഒരേരീതിയിലുള്ള ആയുധംകൊണ്ടുള്ള പരിക്കാണ് ശരീരത്തിലുള്ളത്. അതിനിടെ, ഭണ്ഡാരമോഷണ കേസില്‍ രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൊലയുമായി ബന്ധമുള്ള വിവരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍, മുഖ്യപ്രതി ഒളിവിലാണ്. സംഭവം നടന്നതുമുതല്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫാണ്. ഇയാളോടൊപ്പം നിരവധി മോഷണക്കേസിലെ പ്രതിയായ കര്‍ണാടക സ്വദേശികൂടി ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ വിശദമായി ചോദ്യംചെയ്താലേ മറ്റു പ്രതികളെ കണ്ടെത്താൻ സാധിക്കുകയുള്ളൂ. കുമ്പള സി.ഐ വി.വി. മനോജിനാണ് അന്വേഷണച്ചുമതല. കൊലപാതകത്തിൽ പ്രതിഷേധിച്ച് പെർമുദെയിൽ വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം ചെയ്ത് വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.