പാനൂർ: കിണർനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പത്തായക്കുന്നിൽ നിർമാണത്തൊഴിലാളി മരിച്ചു. പിണറായി പുത്തൻകണ്ടത്തെ ചന്ദ്രോദയത്തിൽ ചന്ദ്രനാണ് (62) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പേതാടെയാണ് അപകടം. ചന്ദ്രൻ ഉൾപ്പെടെ ഒമ്പതു തൊഴിലാളികളാണ് നിർമാണപ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നത്. പത്തായക്കുന്നിലെ കുഞ്ഞിയില്ലത്ത് പ്രജിത്തിന് നേരത്തെ നിർമിച്ച കിണറിെൻറ അടിഭാഗത്തെ കല്ല് മാറ്റിക്കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. മേസ്ത്രി ബിജു, അശോകൻ എന്നിവരും അപകടം നടക്കുേമ്പാൾ കിണറിൽ ഉണ്ടായിരുന്നു. മണ്ണ് ഇടിയാൻ തുടങ്ങിയതോടെ മൂന്നുപേരും പുറത്തുണ്ടായിരുന്നവരുടെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താൽക്കാലികമായി നിർമിച്ച തൂണ് തകർന്ന് വീണ്ടും കിണറ്റിൽ അകപ്പെടുകയായിരുന്നു. ഏറ്റവും അടിയിലായിരുന്ന ചന്ദ്രന് മുകളിൽ പൂർണമായും മണ്ണ് മൂടി. ബിജുവിനെയും അശോകനെയും കൂടെയുണ്ടായിരുന്നവരാണ് പുറത്തെത്തിച്ചത്. കൂത്തുപറമ്പിൽനിന്നെത്തിയ ഫയർഫോഴ്സും സഹതൊഴിലാളികളും ചന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നു മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണിക്കൂേറാളം പരിശ്രമിച്ചാണ് ചന്ദ്രെൻറ ശരീരം മണ്ണിനടിയിൽനിന്ന് പുറത്തെടുത്തത്. ആധുനിക രക്ഷാസംവിധാനങ്ങളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കൂത്തുപറമ്പ് ഫയർഫോഴ്സിെൻറ രണ്ടു യൂനിറ്റുകളും സ്ഥലത്തെത്തിയിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ കെ.പി. ബാലകൃഷ്ണൻ, ലീഡിങ് ഫയർമാർ ദിപുകമാർ, ഫയർമാൻ വി. ഷിജിൽ, കെ.പി. റനീഷ്, കെ.കെ. ദിലീഷ്, കെ. ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കതിരൂർ എസ്.ഐ എം. കനകൻ, പ്രിൻസിപ്പൽ എസ്.ഐ സാജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സൗമിനിയാണ് ചന്ദെൻറ ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.