കണ്ണൂർ: ഇടിമുറിയും സ്റ്റേഷനിലെ ലോക്കപ്പ് മുറിയുമില്ല, പ്രതികളെ ചോദ്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആധുനികരീതിയിലുള്ള ചോദ്യംചെയ്യൽ മുറി പ്രവർത്തനമാരംഭിച്ചു. എ.ആർ ക്യാമ്പിലെ ഒന്നാം നിലയിലാണ് ജില്ല പൊലീസ് സേനയിൽ ആദ്യമായി ശാസ്ത്രീയ ഇൻററോഗേഷൻ മുറി ആരംഭിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യുേമ്പാൾ പ്രതിയുടെ ഭാവമാറ്റവും പെരുമാറ്റരീതികളുമൊക്കെ അവരുടെ ശ്രദ്ധയിൽപെടാതെ നിരീക്ഷിക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും സാധിക്കുന്നരീതിയിലാണ് മുറി തയാറാക്കിയിരിക്കുന്നത്. മുറിയുടെ ഒരു ഭിത്തിയുടെ ഭാഗം കണ്ണാടി ഉപയോഗിച്ചാണുള്ളത്. കണ്ണാടിക്കു പുറത്തുള്ളവരെ പ്രതികൾക്ക് കാണാനാകില്ല. ചോദ്യംചെയ്യൽ റെക്കോഡ് ചെയ്യുന്നതിനും പിന്നീട് ആവശ്യമെങ്കിൽ വിശകലനം ചെയ്യുന്നതിനുമുള്ള സൗകര്യവും മുറികളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും വിശദമായ ചോദ്യംചെയ്യൽ ആവശ്യമുള്ളവരെ ഇവിടെ എത്തിക്കും. െഎ.ജി പി. വിജയനാണ് മുറി രൂപകൽപന ചെയ്തിട്ടുള്ളത്. അഞ്ചു ലക്ഷം രൂപയാണ് ചെലവ്. ചോദ്യംചെയ്യൽ മുറിയുടെ ഉദ്ഘാടനം കണ്ണൂർ റേഞ്ച് െഎ.ജി മഹിപാൽ യാദവ് നിർവഹിച്ചു. എസ്.പി ശിവവിക്രം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.