തലശ്ശേരി: നഗരസഭയുടെ 150ാം വാർഷിക ഭാഗമായി നഗരസഭ ടൗൺഹാളിൽ സംഘടിപ്പിച്ച ‘അപ്പക്കൂട് പെരുമ 2017’ കേക്കിെൻറ നാടായ തലശ്ശേരിക്ക് കൗതുകമായി. കേരള കേക്ക് അസോസിയേഷൻ സംഘടിപ്പിച്ച അപ്പക്കൂട് പെരുമ കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഒാർഗനൈസേഷൻ സെക്രട്ടറി റോയൽ നൗഷാദ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ നജ്മ ഹാഷിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻമാരായ കെ. വിനയരാജ്, എം.പി. നീമ, എം.സി. പവിത്രൻ, പ്രദീപ് പുതുക്കുടി, എം.പി. അരവിന്ദാക്ഷൻ, അഡ്വ. വി. രത്നാകരൻ, അഡ്വ. വിശ്വനാഥൻ, ഇ.എ. ലത്തീഫ്, എം.കെ. രഞ്ജിത്ത്, ടി.പി. സഹദേവൻ, ഒതയോത്ത് രമേശൻ, ജോർജ് പീറ്റർ, സി.എം. ബാലകൃഷ്ണൻ, എ.കെ. ആബൂട്ടി ഹാജി, സാജിദ് കോമത്ത്, കെ. അച്യുതൻ, കിഴക്കയിൽ പ്രകാശൻ, സാക്കിർ കാത്താണ്ടി എന്നിവർ സംസാരിച്ചു. കേക്ക് മഹോത്സവ കമ്മിറ്റി ചെയർമാൻ മണ്ണയാട് ബാലകൃഷ്ണൻ സ്വാഗതവും നഗരസഭ സെക്രട്ടറി പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകീട്ട് സമാപനസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മാ ഹാഷിം അധ്യക്ഷത വഹിക്കും. കണ്ണൂർ ഫുഡ് സേഫ്റ്റി അസി. കമീഷണർ ഏലിയാമ്മ മുഖ്യാതിഥിയാകും. 40 വർഷം പാരമ്പര്യമുള്ള ബേക്കറി ജീവനക്കാരെയും സംരംഭകരെയും നഗരസഭാ ചെയർമാൻ സി.കെ. രമേശൻ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.