ശ്രീകണ്ഠപുരം: പ്രകൃതി ഒളിച്ചുവെച്ച അത്യപൂർവ സുന്ദരകാഴ്ചകൾ കാണാൻ ആരുമറിയാത്ത ഒരിടം. ടൂറിസം ഭൂപടത്തിൽ സ്ഥാനംനേടിയ കണ്ണൂർ ജില്ലയിലെ മലയോരത്തുനിന്നും സുന്ദരകാഴ്ചകളുമായാണ് കമ്പമേട് സഞ്ചാരികളെ മാടിവിളിക്കുന്നത്. വൈതൽമലയും കാഞ്ഞിരക്കൊല്ലിയും പാലക്കയംതട്ടും കാഴ്ചയുടെ പ്രകൃതിരമണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്നതിനൊപ്പം അതിർത്തി മലമടക്കിനുള്ളിൽതന്നെ മറ്റൊരു സുന്ദരകാഴ്ചയുടെ ലോകമൊരുക്കുകയാണ് കമ്പമേട്. റോഡ് സൗകര്യവും വാഹന സൗകര്യവുമില്ലാത്തതുകൊണ്ടുതന്നെയാവണം കമ്പമേടിെൻറ സൗന്ദര്യം ആരുമറിയാതെ ഒളിച്ചുവെക്കാൻ പ്രകൃതിക്ക് കഴിഞ്ഞത്. പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽനിന്നും ചിറ്റാരി വഴി 11 കി.മീ. വനപാതയിലൂടെ സാഹസികയാത്ര നടത്തിയാൽ കമ്പമേടിലെത്താം. കേരള-കർണാടക അതിർത്തിയിലെ വർണനാതീതമായ പ്രകൃതിഭംഗിയൊരുക്കുന്ന കമ്പമേടിെൻറ കാഴ്ചയെപ്പറ്റി പുറംലോകം അറിഞ്ഞുവരുന്നതേയുള്ളൂ. കുടക്-മലയാളി ബന്ധത്തിെൻറയും െഎതിഹ്യത്തിെൻറയും ഭാഗമായ പയ്യാവൂർ ഉൗട്ടുത്സവത്തിന് കുടകർ കാളപ്പുറത്ത് അരിയുമായി എത്തുന്നത് കമ്പമേടിെൻറ മടിത്തട്ടിലൂടെയാണ്. കർണാടക വനാതിർത്തിയുടെ ഭാഗമായ കമ്പമേട് സമുദ്രനിരപ്പിൽനിന്നും 4000 അടിയോളം തലയുയർത്തി പച്ചപുതച്ചുനിൽക്കുന്ന പ്രദേശമാണ്. പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഇൗ മലഞ്ചെരുവിൽ അത്യപൂർവ സസ്യങ്ങളും വംശമറ്റുെകാണ്ടിരിക്കുന്ന വന്യജീവികളും ഉണ്ടെന്നാണ് ആദിവാസികൾ പറയുന്നത്. സാഹസിക ടൂറിസത്തിെൻറ നവ്യാനുഭൂതിയാണ് ഇവിടെയെത്തുന്നവർക്ക് ലഭിക്കുക. ആദിവാസികളുടെ സഹായമുണ്ടെങ്കിലേ വനാന്തരത്തിലൂടെ കമ്പമേട്ടിലേക്ക് എത്തിച്ചേരാനാവുകയുള്ളൂ. ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് പുതുമയല്ലാത്ത സ്ഥലമാണെങ്കിലും കമ്പമേടിെൻറ പ്രകൃതിരമണീയമായ കാഴ്ച പറയാൻ അവർക്കും ഏറെയുണ്ട്. കുടകിലെ വീരാജ്പേട്ടയിൽനിന്നും തലക്കാവേരിയിലേക്കുള്ള റോഡിെൻറ ഭാഗമായ ചെയ്യന്തണയിൽനിന്നും എട്ടു കി.മീ. യാത്ര ചെയ്തും കമ്പമേടിലെത്താം. ഇതിൽ അഞ്ചു കി.മീ.വരെ മിനിബസിനും മറ്റു വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റുന്ന റോഡ് സൗകര്യമുണ്ട്. പിന്നീട് തദ്ദേശീയരുടെ പിക്അപ് വാഹന സർവിസും ആശ്രയിക്കാം. യാത്രക്കിടയിലാണ് ചേലവര വെള്ളച്ചാട്ടം. കമ്പമേടിനും പരിസരങ്ങളിലുമുള്ള പച്ചപുതച്ച മലനിരകളും മറക്കാനാവാത്ത ദൃശ്യാനുഭവം നൽകുന്നുണ്ട്. കൊടൈക്കനാലിലെ പില്ലർ റോക്കിനെ വെല്ലുന്ന പാറക്കെട്ടുകളും കമ്പമേടിന് സ്വന്തം. കർണാടക വഴിയും കാഞ്ഞിരക്കൊല്ലി ചിറ്റാരി വഴിയും കമ്പമേടിലേക്ക് കാൽനടയായി എത്താം. കുടിവെള്ളവും മറ്റും ശേഖരിച്ചുവേണം കമ്പമേടിെൻറ മലമുകളിലേക്ക് സഞ്ചാരികൾ പോകാൻ. വനപാലകരുടെ സഹായവും അത്യാവശ്യഘട്ടങ്ങളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.