കു​റാ​ഷി​ലും ജു​ജു​ത്​​സു​വി​ലും മെ​ഡ​ൽ ​െകാ​യ്​​തെ​ടു​ത്ത്​ ഷ​നി​ല

ശ്രീകണ്ഠപുരം: വേറിട്ട കായിക ഇനങ്ങളിൽ വിജയഗാഥ രചിച്ച് ശ്രേദ്ധയമാവുകയാണ് ഷനിലയെന്ന പെൺകുട്ടി. കഴിഞ്ഞദിവസം ഡൽഹിയിൽ സമാപിച്ച നാഷനൽ ജുജുത്സു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലാണ് ഷനില സ്വന്തമാക്കിയത്. കണ്ണൂർ ചെങ്ങളായി സ്വദേശിയും ആലുവ എം.ഇ.എസ് കോളജ് വിദ്യാർഥിനിയുമായ കെ.വി. ഷനില കുറാഷിലും ജുജുത്സുവിലും മെഡൽവേട്ട നടത്തി അഭിമാനതാരമാവുകയാണ്. ചെറുപ്പത്തിൽ ബാസ്കറ്റ് ബാളിെൻറ കളിയാരവങ്ങൾക്കിടയിലാണ് ഷനില വളർന്നത്. പിന്നീട് കുറാഷിെൻറ വഴിയേ നീങ്ങി. റസലിങ്ങിെൻയും ജൂഡോയുടെയും കൂടിച്ചേരൽ ഗെയിമാണ് ജുജുത്സു. എം.ജി യൂനിവേഴ്സിറ്റിക്കുവേണ്ടി റസലിങ്ങിലും ജൂഡോയിലും നിരവധി മെഡലുകൾ ഇൗ താരം നേടിയെടുത്തിരുന്നു. കൊച്ചിയിൽ നടന്ന കുറാഷ് ലോക ചാമ്പ്യൻഷിപ്പിലും ഇത്തവണ ഷനിലയുെട പ്രകടനം ഏറെ ഗംഭീരമായിരുന്നു. ജൂനിയർ കുറാഷിൽ വെങ്കലവും സ്കൂൾ നാഷനലിൽ വെള്ളിയും ഉൾെപ്പടെ വാരിക്കൂട്ടിയ മെഡലുകൾ നിരവധിയാണെന്ന് പറയുേമ്പാഴും ഷനിലക്ക് ഇനിയും മത്സരങ്ങളുടെ തിരക്ക്തന്നെ. എട്ട് പെൺകുട്ടികളാണ് ജുജുത്സു മീറ്റിൽ കേരളത്തെ പ്രതിനിധാനംചെയ്ത് ഡൽഹിയിൽ പെങ്കടുത്തത്. ചെങ്ങളായി ടൗണിലെ വസ്ത്രവ്യാപാരി പെരിേങ്കാന്ന് സ്വദേശി സുരേന്ദ്രെൻറയും കെ.വി. ബീനയുടെയും മകളായ ഷനില ആലുവ എം.ഇ.എസ് കോളജിൽ ലോജിസ്റ്റിക് മാനേജ്മെൻറ് ഒന്നാം വർഷ വിദ്യാർഥിയാണ്. സഹോദരൻ: ഷരുൺ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.