കണ്ണൂർ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ഇടവിട്ട വർഷങ്ങളിൽ നടത്തുന്ന ഇസ്ലാമിക കലാമേളയുടെ ജില്ലതല മത്സരം ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ പുതിയങ്ങാടി പാലക്കോട് ഖിദ്മതുൽ ഇസ്ലാം മദ്റസയിൽ നടക്കും. 79 ഇനങ്ങളിലായി കലാപ്രതിഭകൾ മാറ്റുരക്കും. മദ്റസ അധ്യാപകർക്കായി പ്രത്യേക മത്സരവും ഉണ്ടാകും. രണ്ടിന് വൈകീട്ട് 6.30ന് സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മൂന്നിന് രാവിലെ ഒമ്പതു മുതൽ കലാസാഹിത്യമത്സരങ്ങൾ നടക്കും. വൈകീട്ട് ആറിന് സാംസ്കാരികസന്ധ്യ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നാലിന് വൈകീട്ട് ആറിന് സമാപനസമ്മേളനം സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല മത്സരം മേയ് 13, 14, 15 തീയതികളിൽ കാസർകോട് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അബ്ദുസ്സമദ് മുട്ടം, അബ്ദുല്ലത്തീഫ് ഫൈസി, അബ്ദുസ്സലാം ഇരിക്കൂർ, അബ്ദുല്ലത്തീഫ് എടവച്ചാൽ, നവാസ് ദാരിമി പടന്നോട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.