മ​ദ്യ​വി​ൽ​പ​ന കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​പ്പ​ക​ൽ​സ​മ​രം 11ാം ദി​വ​സ​ത്തി​ലേ​ക്ക്

പുതിയതെരു: ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറിക്ക് സമീപം മദ്യവിൽപനകേന്ദ്രം വരുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെയും നാട്ടുകാരുടെയും സംയുക്ത രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽസമരം 11ാം ദിവസത്തിലേക്ക്. കഴിഞ്ഞദിവസം സമരപ്പന്തൽ കെ.എം. ഷാജി എം.എൽ.എ സന്ദർശിച്ചു. പ്രദേശത്ത് മദ്യശാല തുടങ്ങാനുള്ള ശ്രമം അവസാനിപ്പിക്കുന്നിെല്ലങ്കിൽ നിരാഹാരമടക്കമുള്ള സമരത്തിൽ പങ്കാളിയാകുമെന്ന് എം.എൽ.എ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ സി.കെ. സുരേഷ് വർമ അധ്യക്ഷത വഹിച്ചു. ഐ.യു.എം.എൽ ജില്ല ട്രഷറർ വി.പി. വമ്പൻ, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് സി.പി. റഷീദ്, അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ.കെ. ഷിനാജ്, സാംസ്കാരിക സംഘടനയായ ആർട്ട് ഓഫ് ലിവിങ് പ്രതിനിധികളായ ഡി. ഹരിദാസ് മംഗലശ്ശേരി, കെ.പി. പ്രശാന്ത്, പവനാനന്ദൻ, മിനി മനോജ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.