പാ​പ്പി​നി​ശ്ശേ​രി മേ​ല്‍പാ​ലം: മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​വും പാ​ളി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പാലത്തി‍െൻറ പ്രവൃത്തി മാർച്ച് 31ന് പൂർത്തീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകര‍െൻറ സാന്നിധ്യത്തില്‍ കഴിഞ്ഞ ജൂൈലയില്‍ എടുത്ത തീരുമാനവും പാളി. പ്രവൃത്തി നീണ്ടുപോയ സാഹചര്യത്തില്‍ ടി.വി. രാജേഷ് എം.എൽ.എ നല്‍കിയ പരാതിയിലാണ് മന്ത്രി തിരുവനന്തപുരത്ത് യോഗംചേര്‍ന്ന് തീരുമാനമെടുത്തത്. ഇതിനോടകം നാലുതവണ കരാറുകാരന് സമയം നീട്ടിനല്‍കിയതിനാല്‍ നിര്‍മാണപ്രവൃത്തി 2017 മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റോഡ് നിര്‍മാണ പ്രവൃത്തി നിരന്തരമായി നേരിട്ട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അനിശ്ചിതമായി നീണ്ടുപോയാൽ കരാറുകാർക്കെതിരെ നടപടി എടുക്കാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു. കൃതൃവിലോപം കാട്ടുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. പ്രവൃത്തി അനിശ്ചിതമായി നീളുന്നതിനെതിരെ കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.ഡി.എസിനാണ് റോഡ് പ്രവൃത്തിയുടെ കരാർ. പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റ് അടച്ചതുമുതലാണ് പ്രദേശവാസികൾക്ക് യാത്രാക്ലേശം രൂക്ഷമായത്. പ്രവൃത്തിയുടെ മേല്‍നോട്ടം സ്വകാര്യ ഏജന്‍സിയായ ഈജീസിനാണ്. കെ.എസ്.ടി.പി ചീഫ് എൻജിനീയര്‍ പി.ജി സുരേഷ്, പി.ഡബ്ല്യൂ.ഡി ചീഫ് എൻജിനീയര്‍ പി.കെ. സതീശന്‍, പൊതുമരാമത്ത് സ്പെഷല്‍ സെക്രട്ടറി പി. ശ്രീകലാദേവി, കെ.എസ്.ടി.പി കണ്‍സൽട്ടൻറ് എം. രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കാതെപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.