ഭി​ന്ന​ലിം​ഗ​ക്കാ​രോ​ടു​ള്ള സ​മീ​പ​നം: ബോ​ധ​വ​ത്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം –ക​ല​ക്ട​ർ

കണ്ണൂർ: ഭിന്നലിംഗക്കാരോടുള്ള പൊതുസമീപനം മാറുന്നതിന് ബോധവത്കരണം കാര്യക്ഷമമാക്കണമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി. ഇതിനായി െപാലീസ്, ഡോക്ടർമാർ, അഭിഭാഷകർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട ജില്ലതല റിസോഴ്സ് പേഴ്സൻമാരെ തയാറാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇതുസംബന്ധിച്ച് കത്ത് നൽകാനും കലക്ടർ നിർദേശിച്ചു. ജില്ലയിലെ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് നടന്ന യോഗത്തിലാണ് കലക്ടറുടെ നിർദേശം. ഭിന്നലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റംവരുത്താൻ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർക്കും ഹോട്ടൽ ജീവനക്കാർക്കും നിർദേശം നൽകാനും വില്ലേജുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും തീരുമാനിച്ചു. പകൽസമയങ്ങളിൽ ബസ് യാത്രപോലും ബുദ്ധിമുട്ടാവുകയാണെന്ന് യോഗത്തിൽ സംസാരിച്ച മനീഷ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും സംവരണം ചെയ്യപ്പെട്ട സീറ്റുകൾക്കൊപ്പം ബസിൽ ഭിന്നലിംഗക്കാർക്കും സീറ്റ് ഉറപ്പാക്കണം. നിലവിൽ പൊതു ശുചിമുറികളിൽ കയറാനാകില്ല. ജില്ലയിലെ ചില ബസ് ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നു. വീടുകളിൽനിന്നുപോലും പുറത്താക്കപ്പെട്ടവർക്ക് താമസത്തിന് മുറിനൽകാൻ തയാറാകുന്നില്ലെന്നും പരാതിയുയർന്നു. ജില്ലപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഭിന്നലിംഗക്കാർക്കായി നഗരത്തിൽ പകൽ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. മുമ്പ് ഭിന്നലിംഗക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി ൈഡ്രവിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചെങ്കിലും രണ്ടുപേർ മാത്രമാണ് അപേക്ഷിച്ചതെന്നും സാമൂഹികനീതി ഓഫിസർ എൽ. ഷീബ പറഞ്ഞു. യോഗത്തിൽ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി തലശ്ശേരി സബ് ജഡ്ജി എം.പി. ജയരാജൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.