കണ്ണൂർ: എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കരുതെന്നും മുഴുവൻ വിഷയങ്ങളിലെയും ചോദ്യപേപ്പറുകൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും ഹൈസ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്നത് വിദ്യാഭ്യാസ വകുപ്പിന് നാണക്കേടാണ്. കണക്കിെൻറ ചോദ്യപേപ്പർ മാത്രമല്ല, എല്ലാ വിഷങ്ങളിലുമുള്ള ചോദ്യേപപ്പർ ചോർന്നിട്ടുണ്ടെന്നും ട്യൂഷൻ സെൻററുകൾക്ക് ചോർത്തിയിട്ടുണ്ടെന്നുമുള്ള സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. എസ്.സി.ഇ.ആർ.ടിയിൽനിന്നും ചോദ്യപേപ്പർ തയാറാക്കുന്നവരുടെ പേര് ചോർത്തി ചോദ്യപേപ്പർ തയാറാക്കുന്ന ലോബി സജീവമാണ്. ചോദ്യകർത്താക്കൾക്ക് വൻ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. കുറ്റം ചെയ്തവരിൽനിന്ന് മുഴുവൻ തുകയും ഇൗടാക്കുകയും അവരെ കരിമ്പട്ടികയിൽ ഉൾെപ്പടുത്തുകയും വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് സി. നാരായണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. സതീശൻ, കെ. രവി, കണ്ണൻ കാരക്കടവ്, പി.പി. റഫീഖ് അലി, എം. മോഹനൻ, സിറാജുദ്ദീൻ, ആർ. അസീസ്, സി.വി. ശിവദാസൻ, എം. ജയചന്ദ്രൻ, ദീൻദയാൽ ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.