എം.​എ​സ്.​എ​ഫ്​ ഡി.​ഡി.​ഇ ഒാ​ഫി​സ്​ മാ​ർ​ച്ച്​

കണ്ണൂർ: എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ പിഴവ് വരുത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിെൻറ ഭാഗമായി എം.എസ്.എഫ് ജില്ല കമ്മിറ്റി ഡി.ഡി.ഇ ഒാഫിസ് മാർച്ച് നടത്തി. എം.എസ്.എഫ് ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, സെക്രട്ടറി ഒ.െക. ജാസിര്‍ എന്നിർ നേതൃത്വം നൽകി. സമരത്തിൽ പെങ്കടുത്തവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കളായ അന്‍സാരി തില്ലങ്കേരി, എം.പി. മുഹമ്മദലി എന്നിവരും എം.പി. നവാസ്, ഫൈസല്‍ ചെറുകുന്നോൻ എന്നിവരും പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. പ്രതിഷേധത്തിനൊടുവില്‍, കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചു. തുടർന്ന് എം.എസ്.എഫ് നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. മാര്‍ച്ച് എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. സി.കെ. നജാഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസല്‍ ചെറുകുന്നോൻ, ജില്ല ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുപ്പം, പി. നസീർ, ഇജാസ് ആറളം, ജാസിര്‍, ഷുഹൈബ് കൊതേരി എന്നിവർ സംസാരിച്ചു. ആസിഫ് ചപ്പാരപ്പടവ്, ഷക്കീബ് നീര്‍ച്ചാൽ, അസ്‌ലം പാറേത്ത്, ബാസിത്ത് പെടയങ്ങോട്, അനസ് മട്ടന്നൂർ, അസ്‌ലം കാക്കയങ്ങാട് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.