പാ​പ്പി​നി​ശ്ശേ​രി വെ​സ്​​റ്റ് പ​രി​സ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റിൽ റെയിൽവേ ലൈൻ ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം. തുടർന്ന് നാട്ടുകാർ ഞായറാഴ്ച രാത്രി പ്രദേശത്ത് തിരച്ചിൽ നടത്തി. ഹാജി റോഡ്, റെയിൽവേ സ്റ്റേഷൻ, പഴഞ്ചിറ, കോലത്തുവയൽ, ധർമകിണർ, ടൈൽസ് റോഡ് എന്നീ ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ കീേച്ചരി ഭാഗത്ത് മഞ്ഞനിറത്തിലുള്ള ജീവിയെ കണ്ടതായി പ്രഭാതസവാരിക്കാര്‍ അറിയിച്ചതോടെ പരിഭ്രാന്തി വർധിച്ചിരിക്കുകയാണ്. ഈ മാസം ആദ്യം കോലത്തുവയലിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപാടുകൾ കണ്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.