തെ​രു​വു​വി​ള​ക്കു​ക​ള്‍ ക​ത്തുന്നില്ല വ​ള​പ​ട്ട​ണം പാ​ലം വർഷങ്ങളായി ഇ​രു​ട്ടി​ൽ

വളപട്ടണം: അറ്റകുറ്റപ്പണി പൂർത്തിയാക്കി മോടി പിടിപ്പിച്ച് ഭംഗിയാക്കിയെങ്കിലും വളപട്ടണം പാലം ഇരുട്ടില്‍തന്നെ. പാലത്തിലെ തെരുവുവിളക്കുകള്‍ കത്താതായിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. രണ്ട് വര്‍ഷംമുമ്പ് ഇടക്കിടെ വിളക്കുകള്‍ പ്രകാശിച്ചിരുന്നു. എന്നാൽ, പിന്നീട് എല്ലാം കണ്ണടച്ചു. വളപട്ടണം ബോട്ട്‌ജെട്ടി മുതല്‍ പഴയങ്ങാടി റോഡ് ചുങ്കം ജങ്ഷന്‍ വരെയുള്ള 25ഓളം തെരുവുവിളക്കുകളില്‍ ഒന്നുപോലും കത്താതെ നോക്കുകുത്തിയായി. കേടുവന്ന വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും നാളുകൾക്കകം എല്ലാം പഴയപടിയായി. മാസങ്ങൾക്ക് മുമ്പ് പാലത്തിെൻറ അറ്റകുറ്റപ്പണി നടക്കുമ്പോള്‍ പല വിളക്കുകളും ഊരിമാറ്റിയിരുന്നു. ഇത് തിരികെ സ്ഥാപിക്കുമ്പോള്‍ റിപ്പയര്‍ ചെയ്തുമില്ല. ഏഴുവര്‍ഷം മുമ്പ് എം. പ്രകാശന്‍ എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗിച്ചാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. പാലത്തിൽ വെളിച്ചം ഇല്ലാത്തത് രാത്രിയിൽ അപകടസാധ്യത വർധിപ്പിക്കുകയാണ്. പഴയങ്ങാടി ജങ്ഷനില്‍ മാലിന്യം തിന്നാന്‍ എത്തുന്ന തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുമുണ്ട്. പാലത്തിെൻറ അടിഭാഗത്ത് താവളമാക്കുന്ന നായകളുടെ ശല്യം കാരണം കാൽനടയാത്ര ഭീഷണിയാണ്. വിളക്കുകള്‍ ശരിയാക്കാൻ കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.