റി​യാ​സ്​ മൗ​ല​വി വ​ധം: ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി

മട്ടന്നൂർ: റിയാസ് മൗലവി വധക്കേസ് പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. പിതാവ് സൽമാനും കുടുംബാംഗങ്ങളുമാണ് നേതാക്കൾക്കൊപ്പം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്. റിയാസിെൻറ ഒരുവയസ്സള്ള ശബീബയും ഭാര്യാപിതാവ് ഇബ്രാഹീമും സംഘത്തിലുണ്ടായിരുന്നു. നേതാക്കളായ കൂർഗ് ജില്ല സംയുക്ത ഖാദി മുഹമ്മദ് മുസ്ലിയാർ എടപ്പലം, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യാക്ഷൻ എൻ. അബ്ദുൽ ലത്വീഫ് സഅദി പഴശ്ശി, എസ്.എസ്.എഫ് കർണാടക സംസ്ഥാന പ്രസിഡൻറ് പി.എ. ഇസ്മായിൽ സഖാഫി എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ ൈക്രംബ്രാഞ്ച് എസ്.പി ഡോ. എസ്. ശ്രീനിവാസനെ നിയോഗിച്ചതായും എത്രയുംപെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തുമെന്നും നിവേദകസംഘത്തിന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇ.പി. ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.