ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചിേ​ത്രാ​ത്സ​വം തു​ട​ങ്ങി

കണ്ണൂർ: ഏഴാമത് കണ്ണൂർ അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിന് തുടക്കമായി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ല ലൈബ്രറി കൗൺസിൽ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ പ്രസ്ക്ലബ് ഫിലിം സൊസൈറ്റിയാണ് ചലച്ചിേത്രാത്സവം സംഘടിപ്പിക്കുന്നത്. കണ്ണൂർ ടൗൺസ്ക്വയറിൽ ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പി.പി. സതീഷ്കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻെസൻറ് മുഖ്യാതിഥിയായി. വിധു വിൻസെൻറ്, ലോഗോ രൂപകൽപനചെയ്ത െക.പി. പ്രവീൺകുമാർ, സിഗ്നേച്ചർ ഫിലിം തയാറാക്കിയ ഷിജു സദൻ എന്നിവർക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉപഹാരം നൽകി. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് റീജനൽ കൗൺസിൽ അംഗം സി. മോഹനൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പദ്മനാഭൻ, പ്രസ്ക്ലബ് പ്രസിഡൻറ് കെ.ടി. ശശി, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി. സന്തോഷ് സ്വാഗതവും ഷിജിത്ത് കാട്ടൂർ നന്ദിയും പറഞ്ഞു. വിധു വിൻെസൻറിെൻറ ‘മാൻഹോൾ’ ആയിരുന്നു ഉദ്ഘാടന ചിത്രം. വെള്ളിയാഴ്ച രാവിലെ പത്തുമുതൽ എസ്.പി ഓഫിസ് പരിസരത്തെ സ്പോർട്സ് കൗൺസിൽ ഹാളിൽ പി. ഭാസ്കരൻ, രാമു കാര്യാട്ട് ടീമിെൻറ നീലക്കുയിൽ, ഉച്ചക്ക് 2.30ന് അടൂർ ഗോപാലകൃഷ്ണെൻറ സ്വയംവരം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ചിന് ടൗൺസ്ക്വയറിൽ നവതരംഗ സിനിമയുടെ വർത്തമാനം എന്ന വിഷയത്തിൽ ഓപൺഫോറം നടക്കും. ടി. സുരേഷ് ബാബു മോഡറേറ്ററാവും. ഷെറി, മനോജ് കാന, കെ.ജെ. സിജു എന്നിവർ പങ്കെടുക്കും. 6.30ന് കെൻലോച്ച് സംവിധാനംചെയ്ത ‘ഐ, ഡാനിയേൽ ബ്ലയ്ക്’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.