രാ​മ​ന്ത​ളി സ​മ​രം 25 നാ​ൾ പി​ന്നി​ട്ടു; അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു

പയ്യന്നൂർ: രാമന്തളിയിലെ കിണറുകൾ മലീമസമാക്കുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഗേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 25ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് നിരാഹാര സമരം ആരംഭിച്ചത്. കലക്ടറുടെയും നേവൽ അധികൃതരുടെയും ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് സമരം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് നിരാഹാര സമരം. അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി വ്യാഴാഴ്ചയും നിരവധി പേർ സമരപന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചു. രാവിലെ പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളും പ്രവർത്തകരും സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. ചേംബർ പ്രസിഡൻറ് കെ.യു. വിജയകുമാർ, എം.പി. തിലകൻ, പി. രാജീവൻ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, വി.പി. വമ്പൻ തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളും പിന്തുണയുമാെയത്തി. വൈകീട്ട് യു.ഡി.എഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തലിലേക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി. പുന്നക്കടവിൽനിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് സമരപന്തലിൽ നടന്ന പരിപാടി എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി. സഹദുല്ല, എസ്. ഷുക്കൂർ ഹാജി, എം.കെ. രാജൻ, പി.വി. ദാസൻ, ബി. സജിത്ത് ലാൽ, പി.വി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.