വി​ക​സ​ന പി​ന്നാ​ക്കാ​വ​സ്​​ഥ മാ​റ്റാ​ൻ ജി​ല്ല​ക്ക്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന –മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

കണ്ണൂർ: കണ്ണൂർ ജില്ല വികസനകാര്യത്തിൽ കാലങ്ങളായി തഴയപ്പെട്ട അവസ്ഥയിലാണെന്നും പരിഹാരമായി പ്രത്യേക വികസന പാക്കേജ് നടപ്പാക്കിവരുകയാണെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ചപ്പാരപ്പടവ് പഞ്ചായത്തിലെ മണിക്കൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള മൂന്നു റോഡുകൾ വികസിപ്പിക്കുന്ന പദ്ധതികൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ദേശീയപാത നാലുവരിയാക്കുന്നതിനുള്ള കേന്ദ്രസർക്കാറിെൻറ പദ്ധതി കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ആദ്യമായി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ചപ്പാരപ്പടവിലെ തലവിൽ-^എരുവാട്ടി റോഡ് ഉൾപ്പെടെ സംസ്ഥാനത്തെ 5000ത്തോളം കിലോമീറ്റർ വരുന്ന അഞ്ഞൂറിലേറെ ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. 2015ൽ 10 കോടി രൂപക്ക് കരാർനൽകിയ മണിക്കൽ പാലം നിർമാണത്തിന് എട്ടു കോടിയിൽ താഴെ മാത്രമാണ് ചെലവായത്. ബാക്കി തുക പാലത്തിലേക്കുള്ള റോഡ് നിർമാണത്തിന് ചെലവഴിക്കുകയായിരുന്നു. അനുവദിക്കപ്പെട്ട കരാർ കാലാവധിക്ക് മുമ്പാണ് പാലം നിർമാണം പൂർത്തിയാക്കിയത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമിതി നിർമാണപ്രവൃത്തികൾ വിലയിരുത്തുന്ന സോഷ്യൽ ഓഡിറ്റിങ് നടപടികൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജെയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡൻറ് പി.ജെ. മാത്യു, ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഗോവിന്ദൻ, ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുനീറ പാറോൽ, ജില്ല പഞ്ചായത്ത് മെംബർ സുമിത്ര ഭാസ്കരൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇന്ദിര ദാസൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ഡബ്ല്യൂ.ഡി ചീഫ് എൻജിനീയർ പി.കെ. സതീശൻ, സൂപ്രണ്ടിങ് എൻജിനീയർ പി. വിനീതൻ, എക്സിക്യൂട്ടിവ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, സംഘാടകസമിതി ചെയർമാൻ കെ.വി. പുരുഷോത്തമൻ, പാലം ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ കായക്കൂൽ മമ്മു എന്നിവർ സംസാരിച്ചു. പാലം സമയത്തിനുമുമ്പേ പൂർത്തീകരിച്ച കരാറുകാരൻ ടി.എ. അബ്ദുറഹ്മാൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മന്ത്രി ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.