പു​ളി​ങ്ങോ​ത്ത് ​െഎ.എ​ൻ.​ടി.​യു.​സി –ലീ​ഗ് സം​ഘ​ർ​ഷം

ചെറുപുഴ: പുളിങ്ങോം ടൗണില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളികളും മുസ്ലിംലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഭവത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ച മൂന്നുമണിയോടെയായിരുന്നു സംഘര്‍ഷം. ചുമട്ടുതൊഴിലാളി മൂപ്പന്‍ സി. ലക്ഷ്മണൻ, ബിനു മറ്റത്തില്‍ എന്നിവര്‍ക്കും ലീഗ് പ്രവര്‍ത്തകരായ അബ്ദുൽ ബാരി, ടി. ഇസ്മയിൽ, എ.ജി. സലിം എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയി ലാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പുളിങ്ങോത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.