കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം: പ്ര​തി ഭി​ക്ഷാ​ട​ന മാ​ഫി​യ​യി​ലെ ക​ണ്ണി​യെ​ന്ന് സം​ശ​യം

തലശ്ശേരി: നഗരമധ്യത്തിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് തലശ്ശേരി പൊലീസ് കര്‍ണാടകയിലേക്ക്. കര്‍ണാടക യലഹങ്കയിലെ യാമക്കയെയാണ് (50) ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിൽ, പ്രിന്‍സിപ്പല്‍ എസ്.ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭിക്ഷാടന മാഫിയയിലെ കണ്ണിയാണ് അറസ്റ്റിലായ യാമക്കയെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നത്. സമാനമായ രീതിയില്‍ യാമക്ക മറ്റെവിടെ നിന്നെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരുകയാണ്. പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതോടെ നഗരവാസികള്‍ ഭീതിയിലാണ്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ പഴയ ബസ്സ്റ്റാൻഡിനടുത്ത് കായ്യത്ത് റോഡിലെ സീനത്ത് മന്‍സിലില്‍ ഇംതിഹാസ്^ആസിഫ ദമ്പതികളുടെ മകന്‍ യാസീനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന യാസീനെ നാടോടി സ്ത്രീ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നതുകണ്ട ഏഴു വയസ്സുകാരനായ സഹോദരന്‍ യൂനുസ് ഒച്ചവെച്ചതോടെയാണ് വീട്ടുകാരും നാട്ടുകാരും വിവരമറിയുന്നത്. ഓടിക്കൂടിയവര്‍ യാമക്കയുടെ ൈകയിൽനിന്ന് കുട്ടിയെ മോചിപ്പിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.