ഇ. ​അ​ഹ​മ്മ​ദ്​ സ്​​മാ​ര​ക സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി വ​രു​ന്നു

കണ്ണൂർ: കണ്ണൂർ സിറ്റിയുടെ കായികസങ്കൽപങ്ങൾക്ക് പുത്തനുണർവ് നൽകാൻ പ്രേദശത്തിെൻറ പേര് ലോകത്തിെൻറ നെറുകയിലെത്തിച്ച ഇ. അഹമ്മദിെൻറ പേരിൽ സ്പോർട്സ് അക്കാദമി വരുന്നു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മേഖല കമ്മിറ്റിയുടെ കീഴിലാണ് അക്കാദമി രൂപവത്കരിക്കുക. ആദ്യഘട്ടമായി കണ്ണൂർ മുനിസിപ്പൽ ഏരിയ കേന്ദ്രീകരിച്ച് ഫുട്ബാൾ ഫ്രീ കോച്ചിങ് ക്യാമ്പ് ആരംഭിക്കും. ക്രിക്കറ്റ്, ബാഡ്മിൻറൺ, ഗുസ്തി, കബഡി, കളരി, നീന്തൽ തുടങ്ങിയ മേഖലയിൽ മികച്ച പരിശീലനമൊരുക്കാനും അക്കാദമി തീരുമാനിച്ചു. ഇതിനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. പി. കുഞ്ഞിമുഹമ്മദ്, റഇൗസ് അഹമ്മദ്, ടി.എ. തങ്ങൾ, അഷ്റഫ് ബംഗാളിമൊഹല്ല, സി. സമീർ എന്നിവർ രക്ഷാധികാരികളായും ടി.കെ. നൗഷാദ്, മുസ്ലിഹ് മഠത്തിൽ, എം. ശഫീഖ്, അൽതാഫ് മാങ്ങാടൻ, ടി. ശാക്കിർ, പി. പ്രകാശൻ, കെ.എം. ആഷിഖ്, വി.കെ. മഹ്റൂഫ്, പി. നസീർ എന്നിവർ ഉപദേശകസമിതി അംഗങ്ങളുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. പി.കെ. സമീർ (ചെയ), സിയാദ് തങ്ങൾ (ജന. കൺ), ശംസീർ മൈതാനപ്പള്ളി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. സബ്കമ്മിറ്റി ഭാരവാഹികളായി ശിഹാബുദ്ദീൻ അറക്കകത്ത് (ചെയ), വി.കെ. മഹ്റൂഫ് (കൺ), റാഷിദ് തായത്തെരു, സി. ഫയാസ്, ബി. സമീൽ, എം. ഫഹദ്, സഹീർ അറക്കകത്ത്, കെ. ലത്തീഫ്, പി. നസീർ (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ബി. സമാദ് ആണ് ഫുട്ബാൾ മുഖ്യപരിശീലകൻ. യോഗത്തിൽ പി. അഷ്റഫ്, കെ. ശംസീർ, അജ്മൽ അറക്കൽ, സി.എം. ഇസ്സുദ്ദീൻ, ജൻശീം ഉരുവച്ചാൽ, സത്താർ ഹാജി, കെ.പി. ഇസ്മാൗൽ ഹാജി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.