കാഞ്ഞങ്ങാട്: സുസ്ഥിരമായ തൊഴിൽ ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ തൊഴിൽ പരിശീലനവും നിയമനവും പദ്ധതിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി. തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും വിവിധ തൊഴിൽമേഖലകളിൽ നിയമനവും നൽകും. കാഞ്ഞങ്ങാട് നഗരസഭയിൽ വരുന്ന സാമ്പത്തികവർഷം കുറഞ്ഞത് 250 പേർക്കെങ്കിലും തൊഴിൽ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരസഭ നിവാസികളിൽ അമ്പതിനായിരത്തിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ യുവതീയുവാക്കൾക്കാണ് ഇതിെൻറ പ്രയോജനം ലഭിക്കുക. നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ െട്രയിനിങ് (എൻ.സി.വി.ടി), സെക്ടർ സ്കിൽ കൗൺസിലുകൾ തുടങ്ങിയ കേന്ദ്രസർക്കാർ അംഗീകാരമുള്ള ഏജൻസികളാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. പരീക്ഷാ ഫീസും പദ്ധതിക്ക് കീഴിൽ നൽകും. അതത് ജില്ലകളിൽതന്നെയോ ഹോസ്റ്റൽ സൗകര്യത്തോടെ സംസ്ഥാനതലത്തിലോ ആണ് പരിശീലനങ്ങൾക്കായി കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നത്. അഞ്ച്, എട്ട് ക്ലാസ് വിദ്യാഭ്യാസമുള്ളവർ മുതൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർ, ഐ.ടി.ഐ, പോളിടെക്നിക് തുടങ്ങിയ സാങ്കേതികവിദ്യാഭ്യാസം നേടിയവർ എന്നിവർക്ക് കൂടി അനുയോജ്യമായ കോഴ്സുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പരിശീലന ബാച്ചിലും ചുരുങ്ങിയത് 70 ശതമാനം പേർെക്കങ്കിലും ശമ്പളവ്യവസ്ഥയിലുള്ള തൊഴിലിൽ നിയമനം നൽകും. ഓരോ കോഴ്സുകൾക്കുള്ള യോഗ്യത അതത് പരിശീലനത്തിെൻറ പാഠ്യപദ്ധതിയിൽ വ്യക്തമാക്കിയിരിക്കും. ആദ്യഘട്ടത്തിൽ അൺ ആംഡ് സെക്യൂരിറ്റി ഗാർഡ്, ഹോറം ഹെൽത്ത് എയ്ഡ് എന്നീ കോഴ്സുകൾ കാഞ്ഞങ്ങാടും പ്ലാസ്റ്റിക് ടെക്നോളജി, ജ്വല്ലറി ഡിസൈനിങ്, ഫിറ്റർ- മെക്കാനിക്കൽ അസംബ്ലി, സി.എൻ.സി ഓപറേറ്റർ, ഉടൻ തുടങ്ങാനിരിക്കുന്ന മറ്റ് കോഴ്സുകൾ എന്നിവ സംസ്ഥാനതലത്തിൽ വിവിധ കേന്ദ്രങ്ങളിലുമായാണ് നടത്തുക. നഗരസഭ കുടുംബശ്രീ യൂനിറ്റുകൾ മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാഫോറം നഗരസഭയിലും കുടുംബശ്രീ വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 9946913111.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.