ചക്കരക്കല്ല്: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭൗതിക സൗകര്യവും ഗുണനിലവാരവും ഉയർത്തി അന്തർദേശീയ നിലവാരത്തിലേക്ക്. കെ.കെ. രാഗേഷ് എം.പിയുടെ നേതൃത്വത്തിലാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിെൻറ ഭാഗമായി മുണ്ടേരി ഗവ. ഹൈസ്കൂൾ െഡവലപ്മെൻറ് ആൻഡ് റീ സ്ട്രക്ച്ചറിങ് കമ്മിറ്റി (മുദ്ര) രൂപവത്കരിച്ച് പദ്ധതി നിർവഹിക്കുന്നത്. എം.പിയുടെ സാന്നിധ്യത്തിൽ സ്കൂളിൽ ചേർന്ന വികസന സമിതി യോഗം പ്രവർത്തന പരിപാടി അംഗീകരിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് മെംബർ വി. ലക്ഷ്മണൻ കൺവീനറും വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ അംഗങ്ങളുമാണ്. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, ജില്ല പഞ്ചായത്ത് വിഹിതം, കിഫ്ബി ധനസഹായം, സ്പോൺസർഷിപ് എന്നിവയിലൂടെ 25 കോടി സമാഹരിക്കാനാണ് മുദ്ര പദ്ധതിയിലൂടെ ല ക്ഷ്യമിടുന്നത്. ആർക്കിടെക്റ്റ് ജി. ശങ്കർ വിദ്യാലയം സന്ദർശിച്ച് പ്രാഥമിക ചർച്ച നടത്തി. വിദ്യാഭ്യാസ വിദഗ്ധരായ പ്രഫ. കെ. ബാലൻ, ശാസ്ത്രകേരളം പത്രാധിപർ ഒ.എം. ശങ്കരൻ, സ്കൂൾ പ്രിൻസിപ്പൽ കെ. രത്നാകരൻ, പ്രധാനാധ്യാപകൻ ശ്രീജൻ, പി.ടി.എ പ്രസിഡൻറ് മാവള്ളി കൃഷ്ണൻ, പി.കെ. ശബരീഷ് കുമാർ, ആർ.കെ. പദ്മനാഭൻ, കെ.ടി. ഭാസ്കരൻ, കെ.കെ. ദീപേഷ്, അമ്പൻ രാജൻ, പി.സി. അഹമ്മദ് കുട്ടി, സനീഷ്, സി.എം. രാജീവൻ, അഡ്വ. കെ. പ്രഭാകരൻ, എ.പി. ചന്ദ്രൻ, പട്ടൻ ഭാസ്കരൻ, ടി.ഒ. വേണു, കെ. സുധാബിന്ദു, കെ. മഹിജ, കെ. പ്രമീള, പി.പി. ബാബു കരക്കാട്ട്, സി.കെ.സി. മുഹമ്മദ്, വി. ഗംഗാധരൻ, സി. ലത തുടങ്ങിയവർ വിവിധ ചർച്ചകളിൽ പങ്കെടുത്തു. ഏപ്രിൽ 23ന് മതേതര പൊതുവിദ്യാഭ്യാസ മഹാസംഗമം ചേർന്ന് പരിപാടികൾക്ക് തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.