പാപ്പിനിശ്ശേരി: ഏതാനും ആഴ്ചകളായി അരോളി പ്രദേശത്തെ കിണറുകളിൽ അനുഭവപ്പെട്ട ജലവിതാനം ഉയരുന്ന അപൂർവ പ്രതിഭാസം തുടരുന്നു. കൂടുതൽ കിണറുകളിൽകൂടി ജലനിരപ്പ് ഉയരുകയാണ്. ചില കിണറിൽ പത്തടിയിലേറെ വെള്ളം ഉയർന്നതായി വീട്ടുകാർ പറയുന്നു. ഉയർന്ന പ്രദേശമായിട്ടും ഭൂഗർഭ ജലവിതാനം ഉയരുന്നതിെൻറ കാരണം അജ്ഞാതമാണ്. പ്രദേശത്തെ കിണറുകളെല്ലാം 14 മീറ്ററിലധികം താഴ്ചയുള്ളതാണ്. വേനലിൽ കടുത്ത ജലക്ഷാമം നേരിടുന്ന മേഖല കൂടിയാണിത്. അതിനാൽ, ഈ അപൂർവ പ്രതിഭാസം പ്രദേശവാസികളിലാകെ കൗതുകമുണ്ടാക്കിയിരിക്കുകയാണ്. ജലവിതാനം ഉയർന്ന അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കിണറ്റിൽനിന്ന് നിത്യേന നൂറുകണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും ജലവിതാനം ഉയർന്നുതന്നെയാണ്. മൂന്നുവർഷം മുമ്പ് ഇതേ പ്രതിഭാസം പ്രദേശത്തുണ്ടായപ്പോൾ ഭൂഗർഭ ജല അതോറിറ്റി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.