കൂത്തുപറമ്പ്: വേങ്ങാട് അങ്ങാടി ജുമാമസ്ജിദിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. ജുമുഅ നമസ്കാരത്തിനുശേഷം ചേർന്ന പള്ളി മഹല്ല് കമ്മിറ്റി യോഗത്തിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ മഹല്ല് സെക്രട്ടറി കെ.പി. ഉസ്മാൻ ഹാജി, കെ.പി. സമീർ എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും കെ. നിസാമുദ്ദീൻ, മുഹമ്മദ് ഷാനിഫ്, ജസീർ, നൂറുദ്ദീൻ, അൻവർ സാദത്ത് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പള്ളിയിൽ സ്ഥാപിച്ച അലമാര, ജനൽഗ്ലാസ് എന്നിവ തകർന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. വേങ്ങാട് സ്വദേശികളായ കെ.പി. നിസാമുദ്ദീൻ, സി.പി. അൻവർ സാദത്ത്, ടി.പി. ഷാനിഫ്, സി.പി. ഷാഹുൽ ഹമീദ്, ടി.കെ. നൂറുദ്ദീൻ, ദിൽഷാദ് അഞ്ചരക്കണ്ടി, ജംഷീർ, അബ്ദുൽസലാം എന്നിവർക്കെതിരെയും കണ്ടാലറിയുന്ന മൂന്നുപേർക്കെതിരെയുമാണ് കേസെടുത്തത്. ഇതിൽ കെ.പി. നിസാമുദ്ദീൻ, ടി.പി. ഷാനിഫ്, അബ്ദുൽസലാം, സി.പി. ഷാഹുൽ ഹമീദ്, ജംഷീർ എന്നിവരെ അറസ്റ്റ്ചെയ്ത് ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.