കണ്ണൂർ: മേലെചൊവ്വ-ചാലോട്-മട്ടന്നൂർ വിമാനത്താവള പാത ദേശീയപാതയായി അംഗീകരിച്ചു. കേന്ദ്ര ദേശീയപാത അതോറിറ്റിയാണ് 26 കി. മീ ദൈർഘ്യം വരുന്ന പാത ദേശീയപാതയായി അംഗീകരിച്ചത്. കേരള സർക്കാറിെൻറ ആവശ്യത്തെ തുടർന്ന് ഇതുകൂടാതെ ഒമ്പത് പ്രധാന റോഡുകളും ദേശീയപാതയായി ഉയർത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുേമ്പാൾ ദേശീയപാതയാക്കുന്നത് വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരും. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയാണ് കണ്ണൂർ^േമലെചൊവ്വ^മട്ടന്നൂർ പാത. നിലവിൽ ഇത് സംസ്ഥാന പാത മാത്രമാണ്. വിമാനത്താവളം വരുന്നതിനനുസരിച്ചുള്ള ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ശേഷി ഇൗ പാതക്കില്ല. വൻ വളവുകളും മോശം പ്രതലവും ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്. റോഡിന് കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിെൻറ ഭാഗമായി സംസ്ഥാന സർക്കാറിെൻറ നിർദേശത്തെ തുടർന്ന് കണ്ണൂരിലെ ദേശീയപാത വിഭാഗം കഴിഞ്ഞ വർഷം വിശദ പഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. ദേശീയപാതയായി മാറുന്നതോടെ കണ്ണൂർ^മട്ടന്നൂർ പാതക്ക് മികച്ച പ്രതലവും സൗകര്യങ്ങളുമാണ് ഒരുങ്ങുക. സ്ഥലമേറ്റെടുക്കലോ വലിയ പൊളിച്ചുമാറ്റലുകളോ ഉണ്ടാവുകയില്ലെങ്കിലും നിലവിലുള്ള സ്ഥലങ്ങൾ റോഡിെൻറ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഗ്രീൻ ഫീൽഡ് റോഡ് ഉൾപ്പെടെ നേരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾ വേണ്ടവിധത്തിൽ ഒരുക്കാനാവാത്തതിെൻറ പ്രതിസന്ധിയും എയർപോർട്ട് റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയരുേമ്പാൾ മാറും. ഇൗ റോഡിെൻറ നവീകരണത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാറാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.