കണ്ണൂര്‍ വിമാനത്താവളം: എയ്റോ ബ്രിഡ്ജ് സ്ഥാപിക്കല്‍ തുടങ്ങി

മട്ടന്നൂര്‍: സെപ്റ്റംബര്‍ രണ്ടാംവാരം സര്‍വിസ് ആരംഭിക്കാനിരിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയ്റോ ബ്രിഡ്ജ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഗ്ളാസ് നിര്‍മിത പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജ്, എമിഗ്രേഷന്‍ ക്ളിയറന്‍സ് കഴിഞ്ഞ യാത്രികര്‍ക്ക് ഗോവണിയില്ലാതെ വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ളതാണ്. 36 ടണ്‍ ഭാരമുള്ളതാണ് മൂന്ന് ബ്രിഡ്ജുകളും. 5.1 മീറ്റര്‍ ഉയരവും 3.3 മീറ്റര്‍ വീതിയും 19.8 മീറ്റര്‍ നീളവുമുണ്ട്. ടെര്‍മിനല്‍ സ്റ്റേഷന്‍െറ പടിഞ്ഞാറുഭാഗത്തെ രണ്ടുദിശകളിലാണ് ഇവ സ്ഥാപിക്കുന്നത്. ചൈനയിലെ ഷെണ്‍സണ്‍ തുറമുഖത്തുനിന്ന് കഴിഞ്ഞ ജൂലൈ 15നാണ് കപ്പല്‍ മാര്‍ഗം എയ്റോബ്രിഡ്ജ് കൊണ്ടുവന്നത്. ആഗസ്റ്റ് 10ന് അഴീക്കല്‍ തുറമുഖത്ത് എത്തിച്ച് നാലുദിവസത്തെ റോഡു യാത്രയിലൂടെയാണ് ഇവ പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പിലത്തെിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.