കണ്ണൂരില്‍ സമാധാനക്കരാര്‍ ലംഘിച്ചുള്ള അക്രമങ്ങളില്‍ ദുരൂഹത

കണ്ണൂര്‍: മുഖ്യമന്ത്രി നേരിട്ടുവന്ന് സര്‍വകക്ഷിയോഗത്തില്‍ ഏകകണ്ഠമായ സമാധാനക്കരാര്‍ ഒപ്പിടുകയും സി.പി.എമ്മും ബി.ജെ.പിയും ഉഭയകക്ഷി ആശയവിനിമയം തുടരുകയും ചെയ്യവെ കണ്ണൂരില്‍ അക്രമങ്ങളും ആയുധവേട്ടയും അരങ്ങേറുന്നത് ദുരൂഹതപരത്തി. കണ്ണൂര്‍ ടൗണില്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റസംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന് സി.പി.എം ജില്ല സെക്രട്ടറി വ്യക്തമാക്കിയതോടെ ആരാണ് വെള്ളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നത് എന്നചോദ്യമാണ് രാഷ്ട്രീയവൃത്തങ്ങളില്‍. മുഖ്യമന്ത്രിയുടെ ജില്ലയിലും സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തും ക്രമസമാധാനനില മോശമായി എന്ന് പര്‍വതീകരിക്കപ്പെടുന്നത് സ്വാഭാവികമായ രാഷ്ട്രീയനിലപാടുകളാണ്. എന്നാല്‍, അതിനുവേണ്ടി രംഗം കലക്കുന്നതിന് അണിയറയില്‍ ആരോ കരുനീക്കുന്നുണ്ടെന്നാണ് ആശങ്ക. കണ്ണൂര്‍ തളാപ്പില്‍ ബി.ജെ.പി നേതാവിന് വെട്ടേറ്റസംഭവത്തില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ളെന്നും യഥാര്‍ഥ കുറ്റവാളികളെ കണ്ടത്തെണമെന്നുമാണ് സിപി.എം ജില്ല സെക്രട്ടേറിയറ്റിന്‍െറ ആവശ്യം. അക്രമം അരങ്ങേറുമ്പോള്‍ അതില്‍ പങ്കില്ളെങ്കില്‍ തള്ളിപ്പറയുക എന്ന സമാധാന കമ്മിറ്റി തീരുമാനമനുസരിച്ചുള്ളതാണ് സി.പി.എമ്മിന്‍െറ ഈ പ്രസ്താവന. എന്നാല്‍, തലശ്ശേരി പൊന്ന്യം നായനാര്‍ റോഡില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറ് സംബന്ധിച്ച് ബി.ജെ.പി നേതൃത്വം പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റുചില കേന്ദ്രങ്ങളില്‍നിന്ന് പൊലീസ് ആയുധങ്ങളും പിടികൂടി. സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോഴാണ് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കലോത്സവവേളയില്‍ ഒരിക്കലും നടക്കാന്‍പാടില്ലാത്ത കൊലയായിരുന്നു ഇത്. സി.പി.എം ഇത് തള്ളിപ്പറയുകയും ചെയ്തു. പക്ഷേ, പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരായിരുന്നു. തങ്ങള്‍ക്കിടയില്‍നിന്നുതന്നെ ആരോ രംഗം വഷളാക്കുന്നുണ്ടെന്ന് സി.പി.എമ്മിനെ ചൂണ്ടി മറുവാദം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് കണ്ണൂര്‍ പ്രശ്നത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്തിരുന്ന മുഖ്യമന്ത്രി അതിനുശേഷമാണ് നേരിട്ട് കണ്ണൂരില്‍ സമാധാനയോഗം വിളിച്ചുകൂട്ടിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ആരും നിയമം കൈയിലെടുക്കുന്ന നിലപാട് തുടരരുതെന്ന് കോടിയേരി ആവര്‍ത്തിച്ച് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനംചെയ്തു. ഇ.എം.എസ് ദിനമായ മാര്‍ച്ച് 19 മുതല്‍ എ.കെ.ജി ദിനമായ മാര്‍ച്ച് 22വരെ അക്രമങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കുന്നകാര്യം വ്യക്തമാക്കി കോടിയേരി പുറപ്പെടുവിച്ച പ്രസ്താവനയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനം ഉണ്ടാവരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. സമാധാനക്കരാറില്‍ ബി.ജെ.പിയും ഉറച്ചുനില്‍ക്കണം എന്ന് കഴിഞ്ഞദിവസവും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.