കണ്ണൂര്‍ വിമാനത്താവളം : ഡ്രെയിനേജ് നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കാന്‍ ധാരണ

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഡ്രെയിനേജുകളുടെ നിര്‍മാണത്തിന് മട്ടന്നൂര്‍ നഗരസഭ പരിധിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായി. തിങ്കളാഴ്ച നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ഭൂവുടമകളുടെ യോഗത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായത്. രണ്ടുവര്‍ഷമായി മഴക്കാലത്ത് വിമാനത്താവളത്തിന്‍െറ താഴ്വര പ്രദേശമായ മട്ടന്നൂര്‍ നഗരസഭ പരിധിയിലെ കാര, കല്ളേരിക്കര മേഖലകളിലേക്ക് മൂര്‍ഖന്‍പറമ്പില്‍നിന്ന് ചളിയും മണ്ണും നിറഞ്ഞ മലവെള്ളം കുത്തിയൊഴുകി ഏറെ നാശമുണ്ടായിരുന്നു. മഴക്കാലത്ത് പദ്ധതി പ്രദേശത്തുനിന്ന് വെള്ളം കുത്തിയൊഴുകി വീടുകള്‍ക്കും നാശമുണ്ടായിരുന്നു. തുടര്‍ന്നാണ് കുത്തിയൊഴുകുന്ന മലവെള്ളം വിവിധ തോടുകളിലത്തെിക്കുന്നതിനായി ഡ്രെയിനേജ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. നഗരസഭ പരിധിയിലെ അമ്പതോളം ഭൂവുടമകള്‍ യോഗത്തില്‍ പങ്കെടുത്തു. ഭൂമി വിട്ടുനല്‍കാനുള്ള സമ്മതം ഇവര്‍ ഒപ്പിട്ടുനല്‍കി. ഭൂമി വില കണ്ണൂരില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ഡി.എല്‍.പി.സി യോഗത്തില്‍ നിര്‍ണയിക്കും. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, കിന്‍ഫ്ര നോഡല്‍ ഓഫിസര്‍ കെ.വി. ഗംഗാധരന്‍, കിയാല്‍ ഉദ്യോഗസ്ഥരായ സി. ബാലന്‍, ടി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.