കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലത്തെിക്കുന്നതിനും ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റല്‍ രഥം ജില്ലയില്‍ പര്യടനം തുടങ്ങി. കലക്ടറേറ്റില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഫ്ളാഗ്ഓഫ് ചെയ്തു. എ.ഡി.എം മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. എന്‍.ഐ.സി ജില്ല ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ലീഡ് ബാങ്ക് മാനേജര്‍ കെ. സന്തോഷ്, ഐ.ടി മിഷന്‍ കോഓഡിനേറ്റര്‍ മിഥുന്‍ കൃഷ്ണ, ഐ.കെ.എം ജില്ല കോഓഡിനേറ്റര്‍ കെ.കെ. രോഷി തുടങ്ങിയവര്‍ സംസാരിച്ചു. ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച ബോധവത്കരണത്തോടൊപ്പം അതിന്‍െറ ഭാഗമാവാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുക കൂടിയാണ് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന വാഹനപര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏഴിന് രാവിലെ 10 മണിക്ക് ചിറക്കുനി, ഉച്ചക്ക് രണ്ടിന് തലശ്ശേരി, എട്ടിന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ്, ഉച്ച രണ്ടിന് മട്ടന്നൂര്‍, ഒമ്പതിന് രാവിലെ 10 മണിക്ക് പേരാവൂര്‍, ഉച്ച രണ്ടിന് പയ്യാവൂര്‍, 10ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ്, ഉച്ച രണ്ടിന് പിലാത്തറ, 11ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വാഹനം ക്യാമ്പ്ചെയ്യും. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന ട്രൈഡി രജിസ്ട്രേഷനില്‍ സിന്‍ഡിക്കേറ്റ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവയുടെ സേവനവും ലഭ്യമാക്കിയിരുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പിലത്തെിക്കുന്നതിന്‍െറ ഭാഗമായി ജില്ല ഭരണകൂടം ആരംഭിച്ച ട്രൈഡി പദ്ധതിയുടെ ഭാഗമായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നീ മൂന്ന് ഐ.ഡികളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ടാവും. ഇതോടൊപ്പം പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുവാനും ആധാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും സൗകര്യമുണ്ട്. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ആവശ്യാനുസരണം മൊബൈല്‍ ഉള്‍പ്പെടെയുള്ളവയില്‍ ലഭ്യമാക്കാനും സാധിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ചെയ്യാനും അവസരമുണ്ടാവും. പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യമാണ് ഇതിന്‍െറ മറ്റൊരു സവിശേഷത. കഴിഞ്ഞ മേയ് 30ന് ഡല്‍ഹിയില്‍നിന്നാരംഭിച്ച ഡിജിറ്റല്‍ രഥ് ഒൗട്ട് റീച്ച് കാമ്പയിന്‍ 13 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലത്തെിയത്. കണ്ണൂരിലെ പര്യടനത്തിന് ശേഷം ഡിജിറ്റല്‍ രഥം മാര്‍ച്ച് 31ഓടെ കാസര്‍കോട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.