കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : കുടകില്‍ 55 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലം

വീരാജ്പേട്ട: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 27ന് പുറപ്പെടുവിച്ച പുതിയ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കുടക് ജില്ലയിലെ 55 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു. വീരാജ്പേട്ട താലൂക്കില്‍ 21 ഉം മടിക്കേരിയില്‍ 23ഉം സോമവാര്‍പേട്ടയില്‍ 11ഉം ഗ്രാമങ്ങളാണ് പട്ടികയില്‍പെടുക. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കാത്തതിനാലാണ് പുതിയ ഉത്തരവിലും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കുടകിലെ ജനവാസ ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുടകിലെ മിക്ക ഗ്രാമങ്ങളും പരിസ്ഥിതിലോല മേഖലയില്‍ വരുന്നതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് കുടകനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കഴിഞ്ഞവര്‍ഷം പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. വീരാജ്പേട്ടയിലെ കരടി റോഡ്, ചെന്നനകോട്ടെ, ദേവമച്ചി, ആറക്കേരി, കെദമുള്ളൂര്‍, പാലംഗാല, ദേവനൂര്‍, ഹെഗള, ഹത്തുഗട്ടു ഫോറസ്റ്റ്, കുട്ടന്ദി, ബാടഗ, ബാടഗക്കേരി, പറഗടക്കേരി, നാല്‍ക്കേരി ഫോറസ്റ്റ്, തെറാലും കൂര്‍ച്ചി, കുട്ട, മഞ്ചള്ളി എന്നിവയാണ് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിര്‍മാണപ്രവൃത്തികള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് വരുംദിനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്കിടയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.