കണ്ണൂര്‍: അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നും അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ളോയീസ് ഭാരവാഹികള്‍ വാാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പേരിലും ലോഗോയിലും സാമ്യമുള്ള കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി ലഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്‍െറ 23 തരം സര്‍ട്ടിഫിക്കറ്റുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങളും നല്‍കുന്നതിനായാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 216 അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെ സംസ്ഥാനത്ത് 2800 അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനങ്ങളുണ്ട്. എന്നാല്‍, വ്യാജകേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ഒരു പരിശോധനയും നടക്കുന്നില്ളെന്നും ഭാരവാഹികളായ കെ.കെ. ദീപക്, എം. സതീശന്‍, വി. സന്തോഷ്, എം.പി. സത്യപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.