പുതിയ ബസ്​സ്​റ്റാൻഡിൽ വിശ്രമമുറി അനുവദിക്കണം

കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ബസ്തൊഴിലാളികള്‍ക്ക് വിശ്രമമുറി അനുവദിക്കണമെന്ന് കാഞ്ഞങ്ങാട്ട് നടന്ന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ബസ്സ്റ്റാൻഡിലെ ശുചിമുറി കാര്യക്ഷമമാക്കണമെന്നും തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനംചെയ്തു. കെ.വി. രാഘവന്‍ അധ്യക്ഷതവഹിച്ചു. പി. അപ്പുക്കുട്ടൻ, ഗിരികൃഷ്ണന്‍, ടി.പി. പ്രമോദ്, പ്രഭാകരന്‍ അയ്യങ്കാവ്, കെ. മോഹനൻ, പി. പ്രശാന്ത്, വെള്ളിക്കോത്ത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. രാഘവന്‍ (പ്രസി.), കെ.എം. രാജീവന്‍ (സെക്ര.), സുരേന്ദ്രന്‍ ചെരക്കര (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.