കലക്​ടറേറ്റ്​ കോമ്പൗണ്ട്​: മാലിന്യം നീക്കംചെയ്യും

ഇന്ന് ഫ്ലോർ മാനേജർമാരുടെ യോഗം കണ്ണൂർ: കലക്ടറേറ്റ് കോമ്പൗണ്ടിലെ മാലിന്യം നീക്കംചെയ്യാൻ തീരുമാനം. കോർപറേഷൻ ഇതിനാവശ്യമായ സൗകര്യമൊരുക്കും. റവന്യൂ വകുപ്പി​െൻറ ഏതെങ്കിലും സ്ഥലേത്തക്കാവും മാലിന്യം നീക്കുക. മാലിന്യകേന്ദ്രമാവുന്ന കലക്ടറേറ്റ് കോമ്പൗണ്ടിനെ കുറിച്ച് വ്യാഴാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് എ.ഡി.എം ഇ. മുഹമ്മദ് യൂസുഫി​െൻറ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗംചേർന്ന് തീരുമാനമെടുത്തത്. സിവിൽ സ്റ്റേഷനിലും അനക്സ് കെട്ടിടത്തിലും ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ നേരേത്ത ഫ്ലോർ മാനേജർമാരെ നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇവരുടെ യോഗംചേരും. പുറമേനിന്ന് കോമ്പൗണ്ടിൽ മാലിന്യംതള്ളുന്നതും പതിവാണ്. ഇത്തരക്കാരെ പിടികൂടാൻ പൊലീസ് പട്രോളിങ് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് കത്തു നൽകുമെന്നും എ.ഡി.എം പറഞ്ഞു. കലക്ടറേറ്റ് ബിൽഡിങ്ങിൽ താരതമ്യേന മാലിന്യംതള്ളൽ കുറവാണ്. ജില്ല കലക്ടറുടെ പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ പദ്ധതിയുടെ ഭാഗമായി ഇത് കർശനമായി പാലിച്ചുവരുന്നുണ്ട്. എന്നാൽ, ആർ.ടി.ഒ ഒാഫിസിൽ വരുന്നവർ ഉൾപ്പെടെ തങ്ങളുടെ രേഖകളുമായി വരുന്ന പ്ലാസ്റ്റിക് കവറുകൾ കോമ്പൗണ്ടിൽ തള്ളി മടങ്ങുകയാണ്. ജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ പ്രധാനമാണെന്നും എ.ഡി.എം കൂട്ടിച്ചേർത്തു. കലക്ടറേറ്റിലെയും സമീപ കെട്ടിടങ്ങളിലെയും അശാസ്ത്രീയമായ ഒാവുചാൽ സംവിധാനമാണ് മാലിന്യകേന്ദ്രമാവാൻ മറ്റൊരു കാരണം. ഇത് പരിഹരിക്കാനുള്ള നിർദേശവും യോഗം നൽകി. ശുചിത്വമിഷനുമായി സഹകരിച്ച് സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും തീരുമാനമായി. സമീപത്തു പ്രവർത്തിക്കുന്ന കഫേ കുടുംബശ്രീ ഹോട്ടലിലെ അടുക്കളയിൽനിന്നും മറ്റും വരുന്ന മലിനജലം ടാങ്ക് കവിഞ്ഞു പുറത്തുവരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് തുടരരുതെന്നും നിർദേശം നൽകിയതായി എ.ഡി.എം പറഞ്ഞു. വ്യാഴാഴ്ച കലക്ടറേറ്റ് പരിസരത്ത് ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ ഫോഗിങ്ങും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.