യുവാക്കള്‍ മുങ്ങിമരിച്ചു

മംഗളൂരു: ഉള്ളാള്‍ സയ്യിദ് ശരീഫുല്‍ മദനി ദര്‍ഗ സന്ദര്‍ശനത്തിനെത്തിയ തുംകൂരു സ്വദേശികളായ രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. അയാസ് എന്ന ചോട്ടോ (19), ഷാറൂഖ് (19) എന്നിവരാണ് ബുധനാഴ്ച ഉച്ചയോടെ അപകടത്തിൽപെട്ടത്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് തീര്‍ഥാടനത്തിന് പുറപ്പെട്ട പത്തംഗസംഘത്തിലാണ് യുവാക്കളുണ്ടായിരുന്നത്. ദര്‍ഗ സന്ദര്‍ശിച്ചശേഷം നാല് യുവാക്കള്‍ ഉള്ളാള്‍ മൊഗവീര പട്ടണ ബീച്ചില്‍ കുളിക്കാനിറങ്ങി. തിരമാലയിലകപ്പെട്ട നാലുപേരെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമത്തില്‍ രണ്ടുപേരെയേ രക്ഷിക്കാനായുള്ളൂ. തിരച്ചില്‍ തുടരുന്നതിനിടെ മൃതദേഹങ്ങള്‍ വ്യത്യസ്തസമയങ്ങളിലായി കരക്കടിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.