അഡ്വക്കറ്റ് ക്ലർക്കുമാർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല

കൂത്തുപറമ്പ്: ജനങ്ങളിലേക്ക് നീതി എത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തുകളിൽ പരിഗണിക്കപ്പെടുന്ന കേസുകളുടെ ബാഹുല്യം കാണിക്കുന്നതെന്ന് തലശ്ശേരി സബ് ജഡ്ജ് എം.പി. ജയരാജ് പറഞ്ഞു. കേരള അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷൻ കൂത്തുപറമ്പ് യൂനിറ്റ് ഓഫിസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുടെ അവിഭാജ്യഘടകമായ അഡ്വക്കറ്റ് ക്ലർക്കുമാർക്ക് വേണ്ടത്ര പരിഗണന ഇപ്പോൾ ലഭിക്കുന്നില്ല. ക്ഷേമപദ്ധതികൾ അർഹമായ രീതിയിൽ ക്ലർക്കുമാർക്ക് ലഭ്യമാക്കേണ്ടതുണ്ടെന്ന് സബ് ജഡ്ജ് എം.പി. ജയരാജ് പറഞ്ഞു. പ്രസിഡൻറ് കെ. ഭാസ്കരൻ അധ്യക്ഷതവഹിച്ചു. മുൻസിഫ് വി. വിനോദ്, മജിസ്ട്രേറ്റ് വി.കെ. സുബ്രഹ്മണ്യൻ നമ്പൂതിരി, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വി.പി. തങ്കച്ചൻ, ജില്ല പ്രസിഡൻറ് എ. രവി എന്നിവർ സംസാരിച്ചു. എം. സുധാകരൻ സ്വാഗതവും കെ. നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.