കൊട്ടിയൂരിൽ കലപൂജകൾക്ക് തുടക്കം

കേളകം: കൊട്ടിയൂർ വൈശാഖമഹോത്സവ സമാപനചടങ്ങുകളുടെ ഭാഗമായുള്ള കലപൂജകൾക്ക് ഭക്തിനിർഭരമായ തുടക്കം. സമാപനചടങ്ങുകളുടെ ഭാഗമായാണ് മൂന്നുദിവസം നീളുന്ന കലപൂജ. കലപൂജകൾക്കാവശ്യമായ മൺകലങ്ങൾ മുഴക്കുന്നിലെ നല്ലൂരാൻ സ്ഥാനിക​െൻറ നേതൃത്വത്തിലാണ് കൊട്ടിയൂരിലേക്കെത്തിച്ചത്. ഇന്നലെ ഉച്ചശീവേലിക്കുശേഷം അക്കരെ ഉത്സവനഗരിയിൽനിന്ന് സ്ത്രീകളും ഗജവീരന്മാരും വിശേഷവാദ്യങ്ങളും ഉത്സവനഗരിയിൽ പെരുമാളിനെ വണങ്ങി പിൻവാങ്ങി. ഉത്സവനാളുകളിൽ ഭഗവാ​െൻറ തിടമ്പേറ്റി തിരുവഞ്ചിറയിൽ പ്രദക്ഷിണം നടത്തിയിരുന്ന ഗജവീരന്മാർക്ക് ഇന്നലെ ഉച്ചശീവേലിക്ക് മുമ്പായി വിടവാങ്ങലിനോടനുബന്ധിച്ച് ആനയൂട്ട് നടത്തി. മണിത്തറയിൽനിന്നും തിരുവഞ്ചിറയിൽനിന്നും മധുരവും വിശേഷഭക്ഷണങ്ങളും നുകർന്ന ഗജവീരന്മാർ പടിഞ്ഞാറെ നടയിലെത്തി പെരുമാളിനെ വണങ്ങിയാണ് മടങ്ങിയത്. മൂന്നാഴ്ചയായി തിരക്കിലായിരുന്ന ഉത്സവനഗരി ഇനി സമാപനചടങ്ങുകളുടെ വേദിയാവുകയാണ്. ഒന്നിന് അത്തം ചതുശ്ശത നിവേദ്യം, വാളാട്ടം, അത്തം കലശപൂജ എന്നിവ നടക്കും. രണ്ടാം തീയതി രാവിലെ നടക്കുന്ന തൃക്കലശാട്ടോടെ കൊട്ടിയൂർ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.