തീരദേശ പൊലീസ്​ സ്​റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലയിൽ കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ ഷിറിയയിലും തൃക്കരിപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ അഴിത്തലയിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി തലായിയിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഷിറിയയിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. പി.ബി. അബ്ദുറസാഖ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്റഫ്, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹുൽ ഹമീദ്, വാർഡ് മെംബർ അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പുണ്ഡരീകാക്ഷ (കുമ്പള), അബ്ദുൽ അസീസ് (മഞ്ചേശ്വരം), ഡിവൈഎസ്.പി പി. ബാലകൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു. ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ സ്വാഗതവും ഡിവൈ.എസ്.പി (എസ്.എം.എസ്) ബി. ഹരിശ്ചന്ദ്ര നായക് നന്ദിയും പറഞ്ഞു. നീലേശ്വരം അഴിത്തലയിൽ തൃക്കരിപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ, നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. എസ്.പി മഹിപാൽ യാദവ് സ്വാഗതവും ഡിവൈ.എസ്.പി കെ. ദാമോദരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.