വെള്ളക്കെട്ട്​: തോടും നടപ്പാതയും തിരിച്ചറിയാനാവാതെ കുടുംബങ്ങൾ

തലശ്ശേരി: വെള്ളക്കെട്ട് കാരണം തോടരികിലുള്ള നടപ്പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിൽ. കൊളശ്ശേരിയിൽനിന്ന് വാവാച്ചി മുക്കിലേക്ക് പോകുന്ന റോഡിൽ ഏങ്കർ ഗോഡൗണിന് സമീപത്തെ നിരവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. മഴക്കുമുമ്പ് തോടി​െൻറ വശങ്ങളിൽ കെട്ടിയ കല്ലുകൾ ഇളകി കാൽനട ദുരിതത്തിലായിരുന്നു. നേരത്തേ, ഉപ്പുവെള്ളം കയറാതിരിക്കാൻ 'ചീപ്പ്' കെട്ടിയിരുന്നതിനാൽ തങ്ങൾക്ക് പ്രയാസമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയതിനാൽ, കോയമ്പത്തൂരിൽപോയി മടങ്ങി രാത്രിയിലെത്തിയ ഗൃഹനാഥൻ തലശ്ശേരിയിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. സമീപത്തെ ഹരിജൻ കോളനിയിലെ വിദ്യാർഥികൾ സ്കൂളിൽ പോകാൻ ഉപയോഗിക്കുന്നതും ഇൗ വഴി തന്നെയാണ്. എ.എൻ. ഷംസീർ എം.എൽ.എക്ക് പ്രദേശവാസികൾ നിവേദനം നൽകിയിട്ടുണ്ട്. നടപ്പാത അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.