ചെമ്പേരി സബ് സ്​റ്റേഷൻ: കർഷകർക്ക് നഷ്​ടപരിഹാരം നൽകാൻ നടപടിയായി

ശ്രീകണ്ഠപുരം: ചെമ്പേരി 110 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി ലൈൻ വലിക്കുന്നതിനായി കൃഷിയിടത്തിലെ വിളകൾ മുറിച്ചുമാറ്റേണ്ടിവന്ന ശ്രീകണ്ഠപുരം, കൂട്ടുംമുഖം, കാവുമ്പായി ഭാഗത്തുള്ള 30ഒാളം കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി പൂർത്തിയായെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഏരുവേശ്ശി പൂപ്പറമ്പ് ഭാഗത്തുള്ളവർക്ക് നഷ്ടപരിഹാര തുകയായ 55 ലക്ഷം രൂപ നൽകിക്കഴിഞ്ഞു. അതേസമയം, ലൈൻ വലിക്കുന്നതിനെതിരെ ഒരുവിഭാഗം കർഷകർ ഇപ്പോഴും സമരത്തിലാണ്. കാർഷിക വിളകൾ നശിപ്പിക്കാതെ മണ്ണിനടിയിലൂടെ കേബിളിട്ട് വൈദ്യുതി എത്തിക്കാൻ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. ലൈൻ വലിക്കൽ തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ൈകയേറ്റം ചെയ്തതിന് നേരത്തേ 30 സമരക്കാർക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരുന്നു. ഭൂരിഭാഗം കർഷകരും പദ്ധതിക്ക് അനുകൂലമായി സ്ഥലം വിട്ടുനൽകിയെന്ന് അധികൃതർ പറയുന്നു. എത്രയും വേഗം ചെമ്പേരി 110 കെ.വി സബ് സ്റ്റേഷൻ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.