യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: രണ്ടുപേർകൂടി അറസ്​റ്റിൽ

കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ചുവീഴ്ത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രതികളെ സഹായിച്ചതിന് പെരിയടുക്കയിലെ ശിഹാബ് (28), ഉസൈൻ (24) എന്നിവരെയാണ് കാസര്‍കോട് സി.ഐ സി.എ. അബ്ദുറഹീമി​െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തളങ്കര ബാങ്കോട് താമസിക്കുന്ന ചിപ്പി എന്നറിയപ്പെടുന്ന ബന്തിയോട് സ്വദേശി സുലൈമാന്‍ രിഫായിസിനെയാണ് (26) പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊഗ്രാല്‍പുത്തൂര്‍ മജല്‍ഹൗസിലെ രാജേഷ് എന്ന രാജുവിനെ (28) ജൂൺ 14ന് രാത്രിയാണ് പെരിയടുക്കം മജല്‍ റോഡില്‍ ആക്രമിച്ചത്. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.