ചളിയും മാലിന്യവും കെട്ടിക്കിടക്കുന്നു; കാസർകോട്​ മത്സ്യമാർക്കറ്റിൽ രോഗങ്ങൾ സൗജന്യം

കാസർകോട്: ''ചളി കെട്ടിനിന്ന്റ്റ് നാറീറ്റ് നിക്കാനും ഇരിക്കാനും പറ്റ്ന്നില്ല... വേസ്റ്റ് ഇടാന് സൗകര്യല്ല... കരണ്ടില്ലാ... വെള്ളൂല്ലാ... ഇതെന്തൊര് മാർക്കറ്റ്...'' കോടികൾ മുടക്കി പുതുക്കിനിർമിച്ച കാസർകോട് മത്സ്യമാർക്കറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിനും ഒഴുകിപ്പരക്കുന്ന അഴുക്കുവെള്ളത്തിനും നടുവിലിരുന്ന് വിൽപന നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളതാണിത്. പതിവായി മാലിന്യത്തിന് നടുവിൽ ഇരിക്കേണ്ടിവരുന്നതിനാൽ മത്സ്യത്തൊഴിലാളി സ്ത്രീകളിൽ പലരും മാറാരോഗികളായി. ചളിവെള്ളത്തിൽ കൊതുകും രോഗാണുക്കളും പെറ്റുപെരുകുകയാണ്. മത്സ്യം വാങ്ങാനെത്തുന്നവർക്കും ചളിയിൽ ചവിട്ടി മാലിന്യത്തി​െൻറ രൂക്ഷത ഏറ്റുവാങ്ങാതെ മടങ്ങാനാവില്ല. വൈദ്യുതിയും വെള്ളവും ഇവർക്ക് വല്ലപ്പോഴും ലഭിക്കുന്ന സൗഭാഗ്യം മാത്രമാണ്. മാലിന്യ നിർമാർജനസംവിധാനമില്ല. നഗരസഭ നിയോഗിച്ച തൊഴിലാളികൾ ശുചീകരണം ചടങ്ങാക്കിമാറ്റി സ്ഥലംവിടുന്നു. മാർക്കറ്റിനകത്തെ സ്റ്റാളുകളുടെ ഉൾവശത്തും മാലിന്യം െകട്ടിക്കിടക്കുന്നു. വെള്ളമില്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിയാത്ത ശുചിമുറികളിൽ മദ്യക്കുപ്പികൾ കൂട്ടിയിട്ടത് കാണാം. സാമൂഹികവിരുദ്ധരുെടയും ക്രിമിനലുകളുടെയും താവളമാണിവിടം. സംസ്ഥാന തീരദേശ വികസന കോർപറേഷ​െൻറ സഹായത്തോടെ 2.05 കോടി ചെലവഴിച്ചാണ് 2015ൽ മത്സ്യമാർക്കറ്റ് കോംപ്ലക്സ് പുതുക്കിപ്പണിതത്. അശാസ്ത്രീയമായ രീതിയിലാണ് നിർമാണം നടത്തിയതെന്ന് ആരോപണമുയർന്നിരുന്നു. മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കാതെയാണ് കെട്ടിടം നഗരസഭക്ക് കൈമാറിയത്. മാലിന്യസംസ്കരണ പ്ലാൻറ് നിർമിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനക്ഷമമല്ല. പ്ലാൻറ് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാതെയാണ് നഗരസഭ ഏറ്റെടുത്തത്. ഇക്കാരണത്താൽ മാർക്കറ്റിൽ നിന്നുള്ള മലിനജലം ഒാടകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലാണ്. അശാസ്ത്രീയമായി നിർമിച്ച കെട്ടിടം മതിയായ പരിശോധനയില്ലാതെ ഏറ്റെടുത്തതിലും മാർക്കറ്റ് പരിപാലിക്കുന്നതിലും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ ഒാഡിറ്റ് വിഭാഗത്തി​െൻറ വിമർശനത്തിനിടയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.