ഉപ്പളയിൽനിന്ന്​ കാണാതായ യുവതിയെ ബണ്ട്വാളില്‍ കണ്ടെത്തി; രണ്ടുപേർ കസ്​റ്റഡിയിൽ

മഞ്ചേശ്വരം: ഉപ്പളയിൽനിന്ന് കാണാതായ യുവതിയെ കർണാടക ബണ്ട്വാളില്‍നിന്ന് കണ്ടെത്തി. ഉപ്പള സോങ്കാൽ അഗര്‍ത്തിമൂലയിലെ 22കാരിയെയാണ്‌ കുമ്പള സി.ഐ വി.വി. മനോജി​െൻറ നേതൃത്വത്തില്‍ ബണ്ട്വാളില്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ കുമ്പള പൊലീസ്‌ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ജൂൺ 16നാണ് യുവതിയെ കാണാതായത്‌. ഇതുസംബന്ധിച്ച്‌ കുമ്പള പൊലീസ്‌ കേസെടുത്തിരുന്നു. യുവതിയുമായി പരിചയമുള്ള ബണ്ട്വാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ യുവതിയെ കണ്ടെത്തിയത്‌. നേരത്തെ പരിചയക്കാരനായ യുവാവിനെ ഫോണില്‍ വിളിച്ചശേഷമാണ്‌ യുവതി വീട്ടില്‍നിന്ന് ഇറങ്ങി പെര്‍ളയില്‍ എത്തിയത്‌. ഇതിനിടയില്‍ പരിചയക്കാര​െൻറ സുഹൃത്താണ്‌ യുവതിയെ ബണ്ട്വാളില്‍ എത്തിച്ചതെന്ന് പൊലീസ്‌ പറഞ്ഞു. ഇയാളെയും കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.