കടപ്പുറം സൗത്ത്​ ഉപതെരഞ്ഞെടുപ്പ്: ഇന്നുമുതൽ പത്രിക നൽകാം

കാസർകോട്: തെരഞ്ഞെടുപ്പ് കമീഷൻ കാസർകോട് നഗരസഭയിലെ 36ാം വാർഡായ കടപ്പുറം സൗത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിർദേശപത്രിക ഇന്നുമുതൽ സമർപ്പിക്കാം. അവസാന തീയതി ജൂൺ 30 ആണ്. സൂക്ഷ്മപരിശോധന ജൂലൈ ഒന്നിന്. സ്ഥാനാർഥിത്വം പിൻവലിക്കാനുളള അവസാനതീയതി ജൂലൈ മൂന്ന്. ജൂലൈ 18ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ജൂലൈ 19ന് രാവിലെ 10 മുതൽ വോട്ടെണ്ണും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എൻഡോസൾഫാൻ സ്പെഷൽ സെൽ ഡെപ്യൂട്ടി കലക്ടർ സി. ബിജു അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് രജിസ്േട്രഷൻ ഓഫിസറായ കാസർകോട് മുനിസിപ്പാലിറ്റി സെക്രട്ടറി ഇൻചാർജ് ജി. രാജേഷ്, സെക്രട്ടറിയുടെ പി.എ ഇ. വിൻസൻറ്, റിട്ടേണിങ് ഓഫിസറായ കാസർകോട് ഡി.ഇ.ഒയുടെ പ്രതിനിധി പി.എം. സജീവ്, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. വോട്ടിങ് ഉപകരണങ്ങൾ സ്വീകരിക്കുകയും നൽകുകയും ചെയ്യുന്നതും വോട്ടെണ്ണുന്നതും കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.