ടിപ്പർ ഡ്രൈവർക്ക് കുത്തേറ്റു; സുഹൃത്തുക്കൾക്കെതിരെ കേസ്

കുമ്പള: കുമ്പളയിൽ കർണാടക സ്വദേശിയായ ടിപ്പർ ഡ്രൈവർക്ക് കുത്തേറ്റു. കർണാടക പുത്തൂർ സ്വദേശി നവീനിനാണ് (33) കുത്തേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ദേവിനഗറിൽ ഗാരേജിനടുത്താണ് സംഭവം. പരിക്കേറ്റ ഡ്രൈവറെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരേത്ത ഇയാളുടെ സുഹൃത്തുക്കളായിരുന്ന അഭിലാഷ്, ഹബീബ് എന്നിവരാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചില പണമിടപാടുകളുമായി ബന്ധപ്പെട്ട് നേരേത്ത ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവത്രെ. അതി​െൻറ തുടർച്ചയാണ് ഈ സംഭവമെന്ന് പൊലീസ് കരുതുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.