പാചകത്തൊഴിലാളികൾക്ക്​ പെൻഷൻ അനുവദിക്കണം

ബേക്കൽ: കേരളത്തിലെ മുഴുവൻ പാചകത്തൊഴിലാളികൾക്കും പെൻഷൻ നൽകണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ ഉദുമ മണ്ഡലം കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കൽ ജങ്ഷനിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് എം.എം.കെ. സിദ്ദീഖ് കിറ്റ് വിതരണം ചെയ്തു. റിയാസ് ചെമ്മനാട് അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ അബു ദേളി, റഹ്മാൻ കുന്നുപാറ, അബ്ദുൽനസീർ, അബൂബക്കർ പൂച്ചക്കാട്, അഷ്റഫ് കീഴൂർ, അബ്ദുറസാഖ്, ഇബ്രാഹീം നീർച്ചാൽ, ഖലീൽ അംഗടിമുഗർ, താജുദ്ദീൻ നെല്ലിക്കുന്ന്, സുലൈമാൻ നെടുംകണ്ടം എന്നിവർ സംസാരിച്ചു. ഇല്യാസ് സ്വാഗതവും റംല ചെമ്പിരിക്ക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.