രോഗം തളര്‍ത്തിയവര്‍ക്ക് കാര്യണ്യഹസ്തവുമായി ക്ലബ് പ്രവര്‍ത്തകരെത്തി

മേല്‍പറമ്പ്: മാരകരോഗങ്ങളും അപകടവും സംഭവിച്ച് കിടപ്പിലായവര്‍ക്ക് സാന്ത്വനമേകാന്‍ ചന്ദ്രഗിരി ക്ലബ് പ്രവര്‍ത്തകരെത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്തിനകത്ത് അവശതയനുഭവിക്കുന്ന നാല്‍പതിലധികം കുടുംബങ്ങള്‍ക്കാണ് ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായി ക്ലബ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പാലിയേറ്റിവ് വളൻറിയര്‍മാരോടൊപ്പം വീടുകളിലെത്തിയത്. ചന്ദ്രഗിരി ഗള്‍ഫ് കമ്മിറ്റി നടപ്പാക്കുന്ന ജീവകാരുണ്യ സേവനപ്രവര്‍ത്തനമായ ചന്ദ്രഗിരി കാരുണ്യഹസ്തം പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റമദാന്‍ കിറ്റ് നല്‍കിയത്. പഞ്ചായത്ത് പാലിയേറ്റിവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽഖാദര്‍ കല്ലട്ര നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാല്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.എം. കായിഞ്ഞി, ഗള്‍ഫ് കമ്മിറ്റി ട്രഷറര്‍ നൗഷാദ് വളപ്പില്‍, ഖാദര്‍ കൈനോത്ത്, എച്ച്. ഫസൽ, നാസിര്‍ ഡീഗോ, സംഗീത് മരവയല്‍, എസ്.കെ. ഇബ്രാഹീം, റഷീദ്, ആസിഫ് എന്നിവര്‍ സംസാരിച്ചു. പി.കെ. അശോകന്‍ സ്വാഗതവും രാഘവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.