കേളകം: കൊട്ടിയൂർ വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധന ഭക്തിയുടെ നിറവിൽ നടന്നു. നാളെ തൃക്കൂർ അരിയളവും തിരുവാതിര ചതുശ്ശതവും നടക്കും. സ്വർണം, വെള്ളി കുംഭങ്ങൾ എഴുന്നള്ളിച്ച് പൊന്നിൻശീവേലിയും നടന്നു. കുടിപതികൾ, വാളശന്മാർ, കാര്യത്ത് കൈക്കോളൻ, പാട്ടാളി എന്നിവർക്കായി ഭണ്ഡാരയറക്ക് മുന്നിൽ സദ്യയും നടത്തി. സന്ധ്യക്ക് ബാബുരാളർ സമർപ്പിച്ച പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂവിഗ്രഹത്തിൽ അഭിഷേകം ചെയ്തു. വേക്കളത്തിനടുത്ത് കരോത്ത് നായർ തറവാട്ടിൽനിന്നാണ് പാലമൃത് എഴുന്നള്ളിച്ച് കൊണ്ടുവന്നത്. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാണൻ ആരാധന പൂജയോടെ നടത്തി. വൈശാഖമഹോത്സവത്തിലെ ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നാളെ നടക്കും. രോഹിണി ആരാധനക്ക് അക്കരെ കൊട്ടിയൂരും പരിസരവും ഭക്തജനങ്ങളാൽ നിറഞ്ഞു. വ്യാഴാഴ്ച പുലർച്ചെതന്നെ കിഴക്കെ, പടിഞ്ഞാേറ നടകളിലെ ദർശനത്തിനായുള്ള ക്യൂ ബാവലിപ്പുഴയും കടന്ന് പോയതോടെ െപാലീസും ദേവസ്വം താൽക്കാലിക ജീവനക്കാരും ജനങ്ങളെ നിയന്ത്രിക്കാൻ പാടുപെട്ടു. മണിക്കൂറോളം ക്യൂ നിന്നാണ് ഭക്തജനങ്ങൾക്ക് ദർശനം സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.